Asianet News MalayalamAsianet News Malayalam

പ്രതികൂല കാലാവസ്ഥ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു

നാളെ മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള സന്ദർശനം നിരോധിച്ചെന്നാണ് അറിയിപ്പ്

no entry to ponmudi eco tourism centre tomorrow onwards
Author
First Published Jul 31, 2024, 2:43 PM IST | Last Updated Jul 31, 2024, 2:43 PM IST

തിരുവനന്തപുരം: പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു. പ്രതികൂല കാലാവസ്ഥ കാരണമാണ് വിലക്കെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. നാളെ മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള സന്ദർശനം നിരോധിച്ചെന്നാണ് അറിയിപ്പ്.

അതിനിടെ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ട്രേറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ കളക്ഷൻ സെന്റർ തുറന്നു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ വാങ്ങിയവർക്ക് കളക്ഷൻ സെന്ററിൽ എത്തിക്കാം. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സെന്റർ പ്രവർത്തിക്കുക. പഴയ വസ്തുക്കൾ സ്വീകരിക്കില്ല. പുതുതായി ആരും ഒന്നും നിലവിൽ വാങ്ങേണ്ടതില്ല. ആവശ്യം ഉണ്ടെങ്കില്‍ ദുരന്ത നിവാരണ അതോറിറ്റി  അറിയിക്കും. ഇപ്പോൾ പുനരധിവാസത്തിന് പ്രാധാന്യം നൽകുന്നതിനാൽ സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും കലക്ടർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കിൽ ജില്ലയിലെ കൺട്രോൾ റൂം നമ്പറായ 1077 ൽ വിളിക്കാം. 

കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മണ്‍കൂനകൾക്കിടയിലും പ്രിയപ്പെട്ടവരെ തിരഞ്ഞു നടക്കുന്ന മിണ്ടാപ്രാണികൾ; നൊമ്പരകാഴ്ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios