ബൈക്ക് സർവീസിന് നൽകി നടന്നുവരുമ്പോൾ കാറിടിച്ച് സൈനികന് ദാരുണാന്ത്യം

ഹരിപ്പാട് താലൂക്ക്  ആശുപത്രിയിലും തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നില ഗുരുതരമായതിനാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മധ്യേ മരിക്കുകയായിരുന്നു.

Soldier Killed in Road accident

ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന സൈനികൻ മരിച്ചു. മുട്ടം വലിയകുഴി മാധവം വീട്ടിൽ
ഉണ്ണികൃഷ്ണൻ്റെ മകൻ ഉജ്വൽ (29) ആണ് മരിച്ചത്. ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം വെള്ളിയാഴ്ച രാവിലെ 9ന് ആയിരുന്നു  അപകടം. ഡാണാപ്പടിയിലുള്ള ഇരുചക്ര വാഹന ഷോറൂമിൽ  വാഹനം സർവീസിന് നൽകി നടന്നു വരുമ്പോൾ കാറിടിക്കുകയായിരുന്നു. ഹരിപ്പാട് താലൂക്ക്  ആശുപത്രിയിലും തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നില ഗുരുതരമായതിനാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മധ്യേ മരിക്കുകയായിരുന്നു. ജോലിസ്ഥലമായ അസാമിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഉജ്വൽ അവധിക്ക് നാട്ടിെലെത്തിയത്. മാതാവ് പരേതയായ ശ്രീകുമാരി. ഭാര്യ: ശരണ്യ. മകൾ: തീർത്ഥ കൃഷ്ണ (3).

Latest Videos
Follow Us:
Download App:
  • android
  • ios