Asianet News MalayalamAsianet News Malayalam

കോഴിക്കോട് വീടിന്‍റെ ടെറസില്‍ നിന്നും തെന്നി വീണ് ഗൃഹനാഥന് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്. വീടിന്റെ ടെറസില്‍ കയറിയ സമദ് കാല്‍ വഴുതി താഴെ വീഴുകയായിരുന്നു. 

middle aged man died after falling from terrace in kozhikode
Author
First Published Jun 26, 2024, 12:43 AM IST

കോഴിക്കോട്: ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് ഗൃഹനാഥന്‍ മരിച്ചു. രാമനാട്ടുകര പരുത്തിപ്പാറയിലെ കണ്ടംകുളത്തിനടുത്ത് താമസിക്കുന്ന കര്‍ളങ്കോട്ട് സമദ് (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്. വീടിന്റെ ടെറസില്‍ കയറിയ സമദ് കാല്‍ വഴുതി താഴെ വീഴുകയായിരുന്നു. 

ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലക്ക് സാരമായി പരിക്കേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സമദ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് ഇന്ന് വിട്ടുനല്‍കും.

Read More : ഇടനിലക്കാരൻ വഴി ഒരു ലക്ഷം രൂപ കൈക്കൂലി; തൊടുപുഴ നഗരസഭ അസിസ്റ്റന്‍റ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios