Asianet News MalayalamAsianet News Malayalam

ഇങ്ങനെയുണ്ടോ കലിപ്പ്! മന്ത്രി ഫണ്ടിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്‍റെ ഫ്യൂസ് ഊരി മെമ്പർ, അതും 2 വട്ടം

മന്ത്രി ജി ആർ അനിലിന്‍റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് വാവറയമ്പലം വാർഡിലെ ചെറുവല്ലി മുസ്ലിം ജമാഅത്തിന്‍റെ മുന്നിൽ കഴി‍‍ഞ്ഞ മാർച്ചിലാണ് മിനി മാസ്റ്റ് ലൈറ്റ് നിർമ്മിച്ചത്.

member removed the fuse of the Mini Mast Light installed from minister fund
Author
First Published Sep 10, 2024, 9:37 AM IST | Last Updated Sep 10, 2024, 9:37 AM IST

തിരുവനന്തപുരം: മന്ത്രി ജി ആർ അനിലിന്‍റെ ഫണ്ടുപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്‍റെ ഫ്യൂസ് ഊരി. വാവറയമ്പലത്തെ സിപിഐ വാർഡ് മെമ്പറാണ് ഫ്യൂസ് ഊരിയത്. മന്ത്രി ഉദ്ഘാടനത്തിനെത്താത്തതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾ മൂലമാണ് രണ്ട് തവണ ഫ്യൂസ് ഊരിയത്. മന്ത്രി ജി ആർ അനിലിന്‍റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് വാവറയമ്പലം വാർഡിലെ ചെറുവല്ലി മുസ്ലിം ജമാഅത്തിന്‍റെ മുന്നിൽ കഴി‍‍ഞ്ഞ മാർച്ചിലാണ് മിനി മാസ്റ്റ് ലൈറ്റ് നിർമ്മിച്ചത്.

പല കാരണങ്ങളാൽ ഉദ്ഘാടനം വൈകി. ഒടുവിൽ ഇന്നലെ ജില്ലാ പഞ്ചായത്തംഗം വേണു ഗോപാലൻ നായർ ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു. വൈകിട്ട് അഞ്ചരയോടെയായിരുന്നു ഉദ്ഘാടനം. ആറു മണിക്ക് സ്ഥലം മെമ്പർ അഭിൻ ദാസ് എത്തി ഫ്യൂസ് ഊരി. ഇതറിഞ്ഞ ഇടത് പ്രവർത്തകർ പഞ്ചായത്തംഗത്തിന്‍റെ വീട്ടിലെത്തി ഫ്യൂസ് തിരികെയെത്തിച്ച് ലൈറ്റ് വീണ്ടും കത്തിക്കുകയായിരുന്നു.

തുടർന്ന് രാത്രി പതിനൊന്നരയോടെ വാർഡ് മെമ്പർ അഭിൻ ദാസ് ഒരു സുഹൃത്തുമായി എത്തി ഈ ഫ്യൂസ് വീണ്ടും ഊരി. മന്ത്രി നേരിട്ടെത്തി ഉദ്ഘാടനം നിർവഹിക്കാത്തതിൽ വാർഡ് മെമ്പർക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതാണ് മെമ്പറുടെ കടുംകൈക്ക് പിന്നിൽ. എന്തായാലും മെമ്പർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജമാഅത്ത് കമ്മിറ്റി പോത്തൻകോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

പൊലീസിനെ കണ്ട് ഭയന്നോടി, 40 അടിയുള്ള കിണറ്റിൽ വീണ് വിദ്യാർഥി; റോപ്പും നെറ്റുമിട്ട് രക്ഷിച്ച് ഫയർഫോഴ്സ്

എന്തൊരു കാഞ്ഞ ബുദ്ധി! ഒളിപ്പിക്കാൻ ഇതിനും മുകളിൽ ഒരു സ്ഥലം വേറെ കാണില്ല; കിണറ്റിൽ നിന്ന് പിടിച്ചത് കോട

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios