പത്ത് വർഷമായ വിവാഹം, 4 കുട്ടികൾ, രാത്രിയിൽ സഹോദരിയെ വിളിച്ചപ്പോഴും പ്രയാസമില്ല; പന്തല്ലൂരിന്റെ നോവായി തഹ്‍ദില
ഭര്‍ത്താവിന്റെ ബന്ധുക്കളാണ് മരണ വിവരം തഹ്‍ദിലയുടെ സഹോദരനെ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍തൃപിതാവായ അബു നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.
മലപ്പുറം: മലപ്പുറം പന്തല്ലൂരിന്റെ നോവായി തഹ്‍ദില. കഴിഞ്ഞ ദിവസം രാത്രിയാണ് ഭർത്താവിന്റെ വീട്ടിൽ തഹ്‍ദിലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പന്തല്ലൂർ കിഴക്കുംപറമ്പ് സ്വദേശി നിസാറിന്റെ ഭാര്യയാണ് തഹ്‍ദില. നിസാറിന്റെ പിതാവിന്റെ ഉപദ്രവം മൂലമാണ് ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
മലപ്പുറം പന്തല്ലൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പന്തല്ലൂര്‍ കിഴക്കുംപറമ്പ് സ്വദേശി നിസാറിന്റെ ഭാര്യയായ തഹ്‍ദിലയാണ് മരിച്ചത്. ഭര്‍തൃപിതാവിന്റെ ഉപദ്രവം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് തഹ്‍ദിലയെ ഭര്‍ത്താവിന്റെ പന്തല്ലൂരിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിസാറിന്റെ ബന്ധുക്കളാണ് ഇക്കാര്യം തഹ്‍ദിലയുടെ സഹോദരനെ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍തൃപിതാവായ അബു നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. ഇക്കാര്യം വിദേശത്തുള്ള ഭര്‍ത്താവ് നിസാറിന് അറിയുമായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇന്നലെ വൈകിട്ട് ഏഴു മണി വരെ തഹ്ദില സഹോദരിയെ വിളിച്ചിരുന്നു. ആ സമയത്ത് യുവതിക്ക് പ്രയാസമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പത്ത് വര്‍ഷം മുമ്പായിരുന്നു തഹ്‍ദിലയുടേയും നിസാറിന്റെയും വിവാഹം. രണ്ടു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ നാലു മക്കളാണ് തഹ്‍ദിലക്കുള്ളത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും അന്വേഷണം നടത്തി വരികയാണെന്നും പാണ്ടിക്കാട് പോലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...