ചീഞ്ഞഴുകിയ ശവത്തിന്റെ മണം, ലോകത്തിലെ ഏറ്റവും രൂക്ഷ​ഗന്ധമുള്ള പുഷ്പം കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ

7 മുതൽ 10 വർഷത്തിലൊരിക്കൽ മാത്രമേ ഈ പുഷ്പം വിരിയുകയുള്ളൂ. അതിനാൽ തന്നെയാണ് ഈ അപൂർവ കാഴ്ച കാണുന്നതിന് വേണ്ടി സന്ദർശകരിവിടേക്ക് ഒഴുകിയെത്തിയത്.

Thousands flocked to the Geelong Botanic Gardens in Victoria to witness the bloom of corpse flower

അടുത്തിടെ ഒരു പുഷ്പം വിടർന്നത് കാണുന്നതിന് വേണ്ടി ഓസ്ട്രേലിയയിലെ ഒരു ബൊട്ടാണിക് ​ഗാർഡൻ സന്ദർശിച്ചത് ആയിരക്കണക്കിന് ആളുകളാണ്. 'ശവപുഷ്പം' എന്നും അറിയപ്പെടുന്ന അമോർഫോഫാലസ് ടൈറ്റാനം വിരിയുന്നത് കാണാൻ വേണ്ടിയാണ് ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലുള്ള ഗീലോംഗ് ബൊട്ടാണിക് ഗാർഡനിൽ ഇത്രയധികം ആളുകൾ എത്തിച്ചേർന്നത്. ചീഞ്ഞഴുകിയ എലിയുടെ മണം പരത്തുന്ന പൂവാണ് ഇത്.

7 മുതൽ 10 വർഷത്തിലൊരിക്കൽ മാത്രമേ ഈ പുഷ്പം വിരിയുകയുള്ളൂ. അതിനാൽ തന്നെയാണ് ഈ അപൂർവ കാഴ്ച കാണുന്നതിന് വേണ്ടി സന്ദർശകരിവിടേക്ക് ഒഴുകിയെത്തിയത്. ഏകദേശം 24 മുതൽ 48 മണിക്കൂർ വരെയാണ് ഇത് വിടരുന്നത് നീണ്ടുനിൽക്കുക. ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം നവംബർ 11 തിങ്കളാഴ്ചയാണ് ചെടി പൂക്കാൻ തുടങ്ങിയത്. ആദ്യ ദിവസം തന്നെ ഏകദേശം 5,000 സന്ദർശകർ എത്തിയതായി പാർക്ക് പറയുന്നു. 

പുഷ്പം വിടരുന്നത് നേരിട്ട് കാണാൻ കഴിയാത്തവർക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലൈവ് സ്ട്രീമിംഗും നടത്തിയിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. സൗത്ത് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലുള്ള സ്റ്റേറ്റ് ഹെർബേറിയത്തിൽ നിന്നാണ് 2021-ൽ ഈ ചെടി ഗീലോംഗ് ബൊട്ടാണിക് ഗാർഡനിലേക്ക് കൊണ്ടുവന്നത്. അന്നുമുതൽ തന്നെ ഹോർട്ടികൾച്ചറൽ വിദഗ്ധർ ക്ഷമയോടെ ഈ ചെടിയെ നിരീക്ഷിച്ചുവന്നിരുന്നു. ഭൂമിയിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ ചെടിയെ വളരെ കരുതലോടെയാണ് ബൊട്ടാണിക് ​ഗാർഡൻ പരിപാലിക്കുന്നത്. 

ഏറ്റവും വലിയ ശവപുഷ്പമാണിത്. ഇവ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതിനാൽ തന്നെ വലിയ പ്രധാന്യം ഈ ചെടിക്കുണ്ട് എന്നാണ് സിറ്റി ഓഫ് ഗ്രേറ്റർ ഗീലോംഗ് ചീഫ് എക്സിക്യൂട്ടീവ് അലി വാസ്തി പറഞ്ഞത്. ഇത്തരം സസ്യഇനങ്ങൾ സംരക്ഷിക്കുന്നതിലും പ്രദർശിപ്പിക്കുന്നതിലും ബൊട്ടാണിക്കൽ ഗാർഡൻ ജീവനക്കാർ വഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. 

വീഡിയോ കണ്ടത് രണ്ടുകോടിയിലധികം പേർ, ഇന്ത്യൻ യുവതിയുടെ ജപ്പാനിലെ അനുഭവം ഇങ്ങനെ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios