'ഇനി ഗുരുവായൂരപ്പന് സ്വന്തം', കാണിക്കയായി വിപണിയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന എക്സ് യു വി!

ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആൻറ് മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എക്സ് യു വി കാർ  മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ XUV700 AX7 Automatic കാറാണ് സമർപ്പിച്ചത്.
Mahindra s best selling XUV to Guruvayoorappan ppp

തൃശുർ:  ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആൻറ് മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എക്സ് യു വി കാർ  മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ XUV700 AX7 Automatic കാറാണ് സമർപ്പിച്ചത്. വാഹന വിപണിയിൽ  കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണിത്. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം നടതുറന്ന നേരമായിരുന്നു വാഹന സമർപ്പണ ചടങ്ങ്. കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയന് വാഹനത്തിൻ്റെ താക്കോൽ മഹീന്ദ്രാ ആൻ്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ  ആട്ടോമോറ്റീവ് ടെക്നോളജി ആൻ്റ് പ്രോഡക്ട് ഡവലപ്മെൻ്റ് പ്രസിഡൻ്റ് ആർ വേലുസ്വാമി കൈമാറി. 

ദേവസ്വം ഭരണസമിതി അംഗം സി മനോജ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ (എസ് ആൻറ് പി) എം. രാധ,  മഹീന്ദ്ര ആൻ്റ് മഹീന്ദ്ര ലിമിറ്റഡ് ഡപ്യൂട്ടി ജനറൽ മാനേജറും എക്സി. ഡയറക്ടറുമായ സുബോധ് മോറി, റീജിയണൽ സെയിൽസ് മാനേജർ ദീപക് കുമാർ,  ക്ഷേത്രം 'അസി.മാനേജർ രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വൈറ്റ് കളർ ആട്ടോമാറ്റിക് പെട്രോൾ എഡിഷൻ എക്സ് യു വി ആണിത്. രണ്ടായിരം സി സി ഓൺ റോഡ് വില 28,85853 രൂപയാകും.

Read more: 1000 ലിറ്റർ പായസം വെയ്ക്കാം, 2500 കിലോ ഭാരം, ലോറിയിൽ കയറ്റാൻ ക്രെയിൻ; ഗുരുവായൂരപ്പന് 4 ഭീമൻ ഓട്ടുരുളികള്‍

2021 ഡിസംബറിൽ  ലിമിറ്റഡ് എഡിഷൻ ഥാർ വാഹനവും മഹീന്ദ്ര ആൻ്റ് മഹീന്ദ്ര കമ്പനി ക്ഷേത്രത്തിലേക്ക് സമർപ്പിച്ചിരുന്നു. പിന്നാലെ ഇത് ലേലം ചെയ്യുകയും അത് വിവാദമാവുകയും ചെയ്തിരുന്നു. രണ്ടാമത് നടന്ന ലേലത്തിൽ പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാറായിരുന്നു ഥാർ സ്വന്തമാക്കിയത്. 43 ലക്ഷം രൂപയും അഞ്ച് ലക്ഷത്തോളം ജിഎസ്‍ടിയും നൽകിയാണ് വിഘ്നേഷ് വിജയകുമാർ ഥാർ ലേലം കൊണ്ടത്. അടിസ്ഥാനവിലയുടെ മൂന്നിരട്ടി തുകയ്ക്കായിരുന്നു ഥാർ ലേലത്തിൽ പോയത്.

Latest Videos
Follow Us:
Download App:
  • android
  • ios