അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നു, ചൊവ്വാഴ്ച തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസ്സപ്പെടും

അരുവിക്കരയിലുള്ള ജലശുദ്ധീകരണശാലയുടെ ഇൻടേക്ക് പമ്പ് ഹൗസിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പമ്പിംഗ് നിർത്തിവയ്ക്കും. നഗരത്തിൽ ജലവിതരണം ഭാഗികമായി മുടങ്ങും

maintenance work in progress water supply cuts partially in Trivandrum

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച ജലവിതരണം ഭാഗികമായി തടസ്സപ്പെടും. അരുവിക്കരയിലുള്ള 75 എംഎൽഡി ജലശുദ്ധീകരണശാലയുടെ ഇൻടേക്ക് പമ്പ് ഹൗസിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് പമ്പിംഗ് നിർത്തിവയ്ക്കുന്നത്. നവംബർ 19 ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിവരെ തിരുവനന്തപുരം കോർപ്പറേഷനിലെ സെക്രട്ടേറിയറ്റ് , സ്റ്റാച്യു , എം.ജി റോഡ്, പുളിമൂട് , ജനറൽ ആശുപത്രി പരിസര പ്രദേശം, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ശാസ്തമംഗലം, കൊച്ചാർ റോഡ്, വെള്ളയമ്പലം-ശാസ്തമംഗലം റോഡിന്റെ ഇരുവശം, ആൽത്തറ, വഴുതക്കാട് , ഇടപ്പഴിഞ്ഞി എന്നീ പ്രദേശങ്ങളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് കേരള വാട്ടർ അതോറിറ്റി അറിയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios