Asianet News MalayalamAsianet News Malayalam

വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; മദ്റസ അധ്യാപകന് 29 വര്‍ഷം തടവും പിഴയും

പ്രതി 2022 ഡിസംബർ മുതൽ 2023 ജനുവരി വരെയുള്ള വിവിധ ദിവസങ്ങളിൽ മദ്റസയിലെ വിദ്യാർഥി ആയിരുന്ന പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്.

Madrassa teacher jailed for molesting student
Author
First Published Jun 26, 2024, 8:54 PM IST

ചേർത്തല: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മദ്റസ അധ്യാപകന് 29 വർഷം തടവ് ശിക്ഷ. രണ്ടരലക്ഷം പിഴയും വിധിച്ചു. ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് അരൂക്കുറ്റി വടുതല ചക്കാലനികർത്ത വീട്ടിൽ മുഹമ്മദിനെ(58) ശിക്ഷിച്ചത്. ചന്തിരൂരിലുള്ള മദ്റസയിൽ അധ്യാപകനായി ജോലി നോക്കിയിരുന്ന പ്രതി 2022 ഡിസംബർ മുതൽ 2023 ജനുവരി വരെയുള്ള വിവിധ ദിവസങ്ങളിൽ മദ്റസയിലെ വിദ്യാർഥി ആയിരുന്ന പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്. 12 വയസിൽ താഴെ പ്രായമുള്ള കുട്ടിയെ ഒന്നിൽ കൂടുതൽ തവണ ലൈംഗികാതിക്രമം നടത്തിയതിന് ആറു വർഷം വീതം 24 വർഷം തടവും രണ്ടു ലക്ഷം പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിനു അഞ്ചു വർഷം തടവും 50,000 പിഴയും അടക്കമാണ് ശിക്ഷ.

Latest Videos
Follow Us:
Download App:
  • android
  • ios