വന്യമൃഗ ശല്യം: പ്രതിരോധ നടപടികള്‍ എന്തെല്ലാം?, വിശദമാക്കി മന്ത്രി രാജീവ്

'പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ പ്ലാന്റേഷനിലൂടെയുള്ള  റോന്തു ചുറ്റല്‍ ശക്തമാക്കും. പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ഇടവിള കൃഷി കാട്ടാന ശല്യം വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട് എന്ന് ജനപ്രതിനിധികള്‍ ഉന്നയിച്ചിട്ടുണ്ട്.'

kerala wild animal attacks p rajeev says about prevention measures joy

കൊച്ചി: വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി പി.രാജീവ്. വന്യമൃഗ ശല്യം ഗൗരവമായെടുത്താണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അങ്കമാലി പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച് മന്ത്രി പറഞ്ഞു. 

'നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള ഹാങ്ങിങ് ഫെന്‍സിങ് അടക്കമുള്ള പദ്ധതികള്‍ക്ക് തിങ്കളാഴ്ച തന്നെ സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിന് നടപടിയെടുക്കും. പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ചീഫ് കണ്‍സര്‍വേറ്റീവ് ഫോറസ്റ്റ് ഓഫീസറെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ആര്‍.കെ.വി.വൈ പദ്ധതി തുക ഉപയോഗിച്ച് രണ്ട് ജില്ലകളിലും നടപ്പിലാക്കാനുള്ള സോളാര്‍ ഫെന്‍സിങ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. വനപ്രദേശങ്ങളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കണം.' മലയാറ്റൂര്‍ തീര്‍ത്ഥാടന പശ്ചാത്തലത്തില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു.

'റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. പഞ്ചായത്തുകളില്‍ ജന ജാഗ്രത സമിതികള്‍ മൂന്നുമാസത്തിലൊരിക്കല്‍ കൃത്യമായി കൂടണം. യോഗത്തില്‍ കഴിഞ്ഞ ജാഗ്രത സമിതിയില്‍ എടുത്ത തീരുമാനങ്ങളുടെ പുരോഗതി കൃത്യമായി വിലയിരുത്തണം. വനത്തിനുള്ളില്‍ മരം അടി വെട്ടി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വനം വകുപ്പ് വാച്ച്മാന്‍മാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വനമേഖലയിലുള്ള റോഡിന്റെ അറ്റകുറ്റപ്പണിക്കായി എന്‍.ഒ.സി ലഭിക്കാതെ ഭാഗിക തടസം നേരിടുന്നത് യോഗം ചര്‍ച്ച ചെയ്തു. 1980നു മുന്‍പുള്ള റോഡുകള്‍ ആണെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ അഫിഡവിറ്റും ഉണ്ടായിരുന്നു എന്നതിന് തെളിവായി ഏതെങ്കിലും ഒരു രേഖയും നല്‍കുന്ന പക്ഷം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ തലത്തില്‍ തന്നെ എന്‍.ഒ.സി നല്‍കാന്‍ കഴിയും. അല്ലാത്ത റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പരിവേഷ് പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം.' ഇതിനുള്ള സഹായങ്ങള്‍ വനം വകുപ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

'പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ പ്ലാന്റേഷനിലൂടെയുള്ള  റോന്തു ചുറ്റല്‍ ശക്തമാക്കും. പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ഇടവിള കൃഷി കാട്ടാന ശല്യം വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട് എന്ന് ജനപ്രതിനിധികള്‍ ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ നിയമപരമായ വശങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാ കളക്ടര്‍മാരെയും ചീഫ് കണ്‍സര്‍വേറ്റീവ് ഫോറസ്റ്റ് ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ന് നടന്ന യോഗത്തിലെ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് മൂന്നുമാസം കഴിഞ്ഞ് യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ജനപ്രതിനിധികള്‍ മൃഗശല്യവുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രദേശത്തെ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുകയും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തു. 

'ചില്ലറക്കാരനല്ല ജിജോ, ഹൈവേകളിൽ സ്ഥിരസാന്നിധ്യം'; കിട്ടിയ 2 ലക്ഷവുമായി ഗോവയിൽ കുടുംബത്തിനൊപ്പം, ഒടുവിൽ പിടിയിൽ 
 

Latest Videos
Follow Us:
Download App:
  • android
  • ios