മലപ്പുറം കാഞ്ഞിരപ്പുഴയുടെ തുരുത്തിൽ അഞ്ച് സ്ഥലങ്ങളിലായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 810 ലിറ്റർ വാഷ്

പൂളപ്പൊട്ടി മതല്‍മൂല നഗറിലെ കുട്ടനെതിരെയാണ് (35) കേസെടുത്തത്

Kerala liquor sale latest news 810 liters of country liquor seized in Malappuram at Excise Onam Special Drive

മലപ്പുറം: ഓണം സ്പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി മലപ്പുറത്ത് നടത്തിയ പരിശോധനയിൽ വ്യാജ വാറ്റ കേന്ദ്രത്തിൽ നിന്നും വാഷ് പിടികൂടി നശിപ്പിച്ചു. ജനമൈത്രി എക്സൈസ് സ്ക്വാഡും നിലമ്പൂർ എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ കുറുമ്പലങ്ങോട് മതില്‍മൂല കാഞ്ഞിരപ്പുഴയുടെ ഭാഗമായുള്ള തുരുത്തിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. ഇവിടെ അഞ്ച് സ്ഥലങ്ങളിലായി ഒളിപ്പിച്ച 810 ലിറ്റർ വാഷാണ് എക്സൈസ് കണ്ടെത്തി നശിപ്പിച്ചത്.

കണ്ണീരിലാഴ്ന്ന് തേവര എസ്എച്ച് കോളേജിലെ ഓണാഘോഷം, വടംവലി മത്സരത്തിനിടെ യുവ അധ്യാപകൻ തലകറങ്ങി വീണ് മരിച്ചു

സംഭവത്തിൽ ഒരാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൂളപ്പൊട്ടി മതല്‍മൂല നഗറിലെ കുട്ടനെതിരെയാണ് (35) കേസെടുത്തത്. ഇയാള്‍ ഒളിവിലാണ്. പ്ലാസ്റ്റിക് ബാരലുകളിലും കുടങ്ങളിലുമായാണ് വാഷ് സൂക്ഷിച്ചിരുന്നത്. വേറേയും പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടതായി സൂചനയുണ്ട്. ആദിവാസികളെ ഉപയോഗിച്ച്‌ പുറത്തുനിന്നുള്ളവരാണ് വാറ്റു കേന്ദ്രം നിയന്ത്രിക്കുന്നതെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ കെ ടി സജിമോൻ പറഞ്ഞു.

നിലമ്പൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി എച്ച്‌ ഷഫീക്ക്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ ആർ പി സുരേഷ് ബാബു, റെജി തോമസ്, പ്രിവന്‍റിവ് ഓഫിസർ പ്രമോദ് ദാസ്, വി സുഭാഷ്, സിവില്‍ എക്സൈസ് ഓഫിസർമാരായ എം രാകേഷ് ചന്ദ്രൻ, സി ടി ഷംനാസ്, യു പ്രവീണ്‍, എം ജംഷീദ്, എബിൻ സണ്ണി, വനിത സിവില്‍ എക്സൈസ് ഓഫിസർമാരായ എൻ കെ സനീറ, കെ സജിനി, ഡ്രൈവർമാരായ പി രാജീവ്, പി പ്രദീപ് കുമാർ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

ഈ ഓണത്തിന് ലുലുവിൽ പോയോ? ഇല്ലേൽ വിട്ടോ! ലേലം വിളിയിൽ തുടങ്ങും ആഘോഷം, സന്ദർശകരെ കാത്തിരിക്കുന്നത് നിറയെ സമ്മാനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios