മായ മുരളിയുടെ കൊലപാതകം; 12 ദിവസത്തിന് ശേഷം പങ്കാളിയായ യുവാവ് അറസ്റ്റിൽ, പിടിയിലായത് തേനിയിൽ നിന്ന്

ഒരുവർഷമായി മായക്കൊപ്പം കഴിഞ്ഞിരുന്ന പങ്കാളിയായ രഞ്ജിത്തിനെ സംഭവ ദിവസം മുതൽ കാണാതായിരുന്നു.  മായയുടെ മരണം  കൊലപാതകമാണെന്ന് നിഗമനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല.

Kattakada Maya murali Murder case accused arrested from theni

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പങ്കാളിയായ യുവാവ് പിടിയിൽ. കുടപ്പന സ്വദേശ് രഞ്ജിത്ത് ആണ് അറസ്റ്റിലായത്. കൊലപാതകം നടന്ന് 12 ദിവസത്തിന് ശേഷമാണ് പ്രതിയെ കമ്പം തേനിയിൽ നിന്നും കാട്ടാക്കട പൊലീസ് പൊക്കിയത്. മെയ് ഒൻപതാം തീയതിയാണ് പേരൂർക്കട സ്വദേശി മായ മുരളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.  

ഇവർ താമസിക്കുന്ന വാടക വീടിനോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തിലാണ് മായയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മായയുടെ പങ്കാളിയായ രഞ്ജിത്തിനെ സംഭവ ദിവസം മുതൽ കാണാതായിരുന്നു. സംഭവം കൊലപാതകമാണെന്ന് നിഗമനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. എട്ടു വർഷം മുമ്പ് മായാ മുരളിയുടെ ആദ്യ ഭർത്താവ് ഒരു അപകടത്തിൽ മരിക്കുന്നതിന്. ഒരു വർഷം മുൻപാണ് കുടപ്പനക്കുന്ന് സ്വദേശി രജിത്തുമായി  മായ ഒരുമിച്ചു താമസം തുടങ്ങിയത്. കാട്ടാക്കട മുതിയവിളയില്‍ വാടക വീട്ടിലായിരുന്നു ഇരുവരുടേയും താമസം. 

ഇതിനിടെ ഒൻപതാം തീയതി രാവിലെ പത്ത് മണിയോടെ യുവതിയുടെ മൃതദേഹം വീടിനോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു കണ്ണിലും നെഞ്ചിലും പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം  മായയും ഭര്‍ത്താവും തമ്മില്‍ വീട്ടിൽ നിരന്തരം വഴക്കും ബഹളവും കേട്ടിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു അജ്ഞാതനായ ഒരാള് ഇടയ്ക്കിടെ ഈ വീട്ടിൽ വന്നുപോയതായും ചിലർ മൊഴി നൽകി.  പ്രതിക്കായി അന്വേഷണം തുടരുന്നതിനിടെയാണ് രഞ്ജിത്തിനെ തേനിയിൽ നിന്നും കാട്ടാക്കട പൊലീസ് പിടികൂടുന്നത്.

Read More : 'കുഞ്ഞ് വീട്ടിലുണ്ട്, അര്‍ധരാത്രി മുതല്‍ ഭാര്യയെ കാണാനില്ല'; താമരശ്ശേരി പൊലീസിൽ പരാതിയുമായി യുപി സ്വദേശി

Latest Videos
Follow Us:
Download App:
  • android
  • ios