എമിറേറ്റ്സിന്‍റെ വമ്പൻ പ്രഖ്യാപനം, കോളടിച്ച് ജീവനക്കാര്‍! ബോണസിന് പിന്നാലെ ശമ്പള വര്‍ധനയും ആനുകൂല്യങ്ങളും

താ​മ​സ, ഉ​പ​ജീ​വ​ന അ​ല​വ​ൻ​സ്​ 10 മു​ത​ൽ 15 വ​രെ ശ​ത​മാ​ന​വും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പു​തി​യ ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ ജൂ​​ലൈ 22ന്​ ​ന​ൽ​കു​ന്ന ക​രാ​ർ ഭേ​ദ​ഗ​തി ക​ത്തി​ൽ വ്യ​ക്ത​മാ​ക്കുമെന്നാണ് ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ കമ്പനി വ്യക്തമാക്കിയത്.

Emirates Group announced salary hike and increased allowances

ദുബായ്: ജീവനക്കാര്‍ക്ക് വീണ്ടും സന്തോഷവാര്‍ത്തയുമായി എമിറേറ്റ്സ് ഗ്രൂപ്പ്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ നാല് ശതമാനം വര്‍ധവാണ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് നല്‍കിയ ബോണസിന് പിന്നാലെയാണ് പുതിയ സന്തോഷവാര്‍ത്ത ജീവനക്കാരെ തേടിയെത്തുന്നത്.

ശമ്പള വര്‍ധനവിന് പുറമെ മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. അ​ടി​സ്ഥാ​ന ശ​മ്പ​ളം, യാ​ത്ര​ബ​ത്ത, യു.​എ.​ഇ ദേ​ശീ​യ അ​ല​വ​ൻ​സ്, വി​മാ​ന ക്രൂ ​പ്ര​വ​ർ​ത്ത​ന സ​മ​യ അ​ല​വ​ൻ​സ്​ എ​ന്നി​വ​യി​ൽ നാ​ലു ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

താ​മ​സ, ഉ​പ​ജീ​വ​ന അ​ല​വ​ൻ​സ്​ 10 മു​ത​ൽ 15 വ​രെ ശ​ത​മാ​ന​വും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പു​തി​യ ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ ജൂ​​ലൈ 22ന്​ ​ന​ൽ​കു​ന്ന ക​രാ​ർ ഭേ​ദ​ഗ​തി ക​ത്തി​ൽ വ്യ​ക്ത​മാ​ക്കുമെന്നാണ് ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ കമ്പനി വ്യക്തമാക്കിയത്. ഇതിന് പുറമെ ശ​മ്പ​ള​ത്തോ​ടു​കൂ​ടി​യ പ്ര​സ​വാ​വ​ധി 60ൽ​നി​ന്ന് 90 ദി​വ​സ​മാ​ക്കി. അ​മ്മ​മാ​ർ​ക്ക് ദി​വ​സേ​ന ല​ഭി​ക്കു​ന്ന ന​ഴ്‌​സി​ങ്​ ഇ​ട​വേ​ള​ക​ൾ ഒ​രു മ​ണി​ക്കൂ​റി​ൽ​നി​ന്ന്​ ര​ണ്ട് മ​ണി​ക്കൂ​റാ​ക്കും.

Read Also - പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

ശ​മ്പ​ള​ത്തോ​ടു​കൂ​ടി​യ പി​തൃ​ത്വ അ​വ​ധി അ​ഞ്ചി​ൽ നി​ന്ന് 10 പ്ര​വൃ​ത്തി ദി​വ​സ​മാ​യി വ​ർ​ധി​പ്പി​ക്കും. അ​തോ​ടൊ​പ്പം സെ​പ്തംബര്‍ ഒ​ന്നു മു​ത​ൽ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ ബ​ത്ത​യും 10 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. ഈ വര്‍ഷം മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ക​മ്പ​നി​യു​ടെ റെ​ക്കോ​ഡ് ലാ​ഭ​ത്തെ തു​ട​ർ​ന്ന്​ എ​മി​റേ​റ്റ്‌​സ് ഗ്രൂ​പ് ജീ​വ​ന​ക്കാ​ർ​ക്ക് 20 ആ​ഴ്ച​ത്തെ ശ​മ്പ​ള​ത്തി​ന് തു​ല്യ​മാ​യ ബോ​ണ​സ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios