Asianet News MalayalamAsianet News Malayalam

ശക്തമായ മഴ: ദേവികുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

മൂന്നാർ കോളനിയിൽ മണ്ണടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ പഴയ മൂന്നാർ സിഎസ്ഐ ഹാളിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. ഇവിടെ താൽക്കാലിക ക്യാമ്പ് പ്രവർത്തനമാരംഭിച്ചു.

heavy rain holiday for educational institutions in devikulam taluk camp open in munnar
Author
First Published Jun 25, 2024, 9:47 PM IST

ഇടുക്കി: ശക്തമായ മഴ കണക്കിലെടുത്ത് ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധനാഴ്ച 26-06-2024) അവധി പ്രഖ്യാപിച്ചു. മൂന്നാർ കോളനിയിൽ മണ്ണടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ പഴയ മൂന്നാർ സിഎസ്ഐ ഹാളിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. ഇവിടെ താൽക്കാലിക ക്യാമ്പ് പ്രവർത്തനമാരംഭിച്ചു. ആവശ്യമെങ്കിൽ കൂടുതൽ ഇടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസിന് കർശന നിർദ്ദേശം നൽകിയിരിക്കുകയാമ് ജില്ലാ കളക്ടർ.

Also Read: ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം; അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios