വീടിന് ചുറ്റും പരുന്തുകൾ വട്ടമിട്ടു, നായ്ക്കൾ കുരച്ചുകൊണ്ടിരുന്നു; നോക്കിയപ്പോൾ വിരുന്നെത്തിയ അപൂർവ അതിഥികൾ

ഈ കുടുംബത്തിലെ അച്ഛനും അമ്മയും ഏതാനും മാസം മുമ്പ് ഈ വീട്ടിൽ വന്നിരുന്നു.

Hawks circled the house and dogs barked Rare guests who came to the feast ppp

പാലക്കാട്: നായ്ക്കൾ കുരച്ചുകൊണ്ടിരുന്നതും പരുന്തുകൾ മാനത്ത് വട്ടമിട്ട് പറക്കുന്നതും കണ്ടാണ് കൃഷ്ണകുമാർ എന്താണെന്ന് നോക്കിയത്. അപ്പോഴാണ് വീട്ടിൽ വിരുന്നെത്തിയ അപൂർവ അതിഥികളെ കാണുന്നത്. കേരളശ്ശേരി വടശ്ശേരി കൃഷ്ണകൃപയിൽ കെപി കൃഷ്ണകുമാറിൻ്റെ വീട്ടിൽ തിങ്കളാഴ്ചയാണ് അപൂർവ ഇനം താറാവും മക്കളും വിരുന്നെത്തിയത്.

വിസിലിംഗ് ഡക്സ്( Whistling ducks) എന്ന വിഭാഗത്തിൽപ്പെടുന്ന ഈ താറാവിൻ കുടുംബത്തിൽ അമ്മക്കൊപ്പം എട്ടു മക്കളുമാണുണ്ടായിരുന്നത്. എരണ്ട പക്ഷി എന്നറിയപ്പെടുന്ന ഈ താറാവ് കുടുംബത്തിലെ അച്ഛനും അമ്മയും ഏതാനും മാസം മുമ്പ് ഈ വീട്ടിൽ വന്നിരുന്നു. പിന്നീട് അമ്മയും മക്കളുമായി ഇന്നലെയാണ് വീണ്ടും വന്നത്. വട്ടമിട്ടെത്തിയ പരുന്തുകളും നായ്ക്കളുടെ കുരയും കേട്ട് വൈകാതെ അമ്മയും മക്കളും ഓടി ഒളിക്കുകയും ചെയ്തു.  

Read more:  ശിക്ഷാവിധി കേട്ടതും കുഴഞ്ഞുവീണു, ആശുപത്രിയിൽ; ബൈക്ക് മോഷണ കേസിൽ വിധിച്ചതാകട്ടെ 5 മാസം തടവും 3000 രൂപ പിഴയും

Latest Videos
Follow Us:
Download App:
  • android
  • ios