Asianet News MalayalamAsianet News Malayalam

സുഹൃത്തിനെ വിശ്വസിച്ച് മരുമകളുടെ വിവാഹത്തിന് 10 ലക്ഷം രൂപയുടെ സ്വർണം കൊടുത്തയച്ചു, പ്രവാസിയെ പറ്റിച്ചു

കൊച്ചി വിമാനത്താവളത്തിൽ എത്തിയാൽ ബന്ധുവിന്റെ കൈയിൽ സ്വർണം കൈമാറണമെന്നും നിർദേശിച്ചു. എന്നാൽ ബന്ധുവിന്റെ കൈയിൽ സുബീഷ് സ്വർണം കൊടുത്തില്ല.

Gold worth Rs 10 lakh stolen, case against youth in Kannur
Author
First Published Sep 12, 2024, 9:20 AM IST | Last Updated Sep 12, 2024, 9:20 AM IST

കണ്ണൂർ: മരുമകളുടെ വിവാഹാവശ്യത്തിനായി 10 ലക്ഷം രൂപയുടെ സ്വർണം ​ഗൾഫിൽനിന്ന് കൊടുത്തയച്ച പ്രവാസിയെ സുഹൃത്തുക്കൾ വഞ്ചിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ റഷീദിനെയാണ് സുഹൃത്തുക്കൾ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്തത്. ഇയാളുടെ പരാതിയിൽ പരശൂർ സ്വദേശികളായ സുബീഷ്, അമൽരാജ് എന്നിവർക്കെതിരെ കണ്ണവം പൊലീസ് കേസെടുത്തു. ​ഗൾഫിൽ നിന്ന് മടങ്ങിയ സുബീഷിന്റെ കൈയിലാണ് അബ്ദുൽ റഷീദ് സ്വർണം കൊടുത്തയച്ചത്.

കൊച്ചി വിമാനത്താവളത്തിൽ എത്തിയാൽ ബന്ധുവിന്റെ കൈയിൽ സ്വർണം കൈമാറണമെന്നും നിർദേശിച്ചു. എന്നാൽ ബന്ധുവിന്റെ കൈയിൽ സുബീഷ് സ്വർണം കൊടുത്തില്ല. അബ്ദുൽ റഷീദ് വിളിച്ചപ്പോൾ ഫോൺ എടുത്തതുമില്ല. പിന്നീട് സ്വർണം അമൽരാജിന്റെ കൈയിലുണ്ടാകുമെന്ന് ലഭിക്കണമെങ്കിൽ ഫോണിൽ ബന്ധപ്പെട്ടാൽ മതിയെന്നും അറിയിച്ചു.

തുടർന്ന് അബ്ദുൽ റഷീദ് സ്വർണത്തിനായി അമൽരാജിനെ ബന്ധപ്പെട്ടപ്പോൾ നൽകാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്. സ്വർണം സുബീഷും അമൽരാജും മറിച്ചുവിറ്റതാകാമെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. കൊലക്കേസിൽ കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളാണ് അമൽരാജെന്ന് പൊലീസ് പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios