അപ്പം, മീൻ കറി, ഫിഷ് കട്ലറ്റ്... കൊതിയൂറും വിഭവങ്ങള്‍; നവകേരള സദസിന് മുന്നോടിയായി ഫുഡ് ഫെസ്റ്റ് തുടങ്ങി
വിഴിഞ്ഞം ജംഗ്ഷനിൽ നവകേരള സദസ്സ് സംഘാടക സമിതി ഓഫീസിന് സമീപത്തായി തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകുന്നേരം മൂന്ന് മണിമുതൽ രാത്രി പതിനൊന്ന് വരെയാണ് ഫുഡ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം: കോവളം നിയോജക മണ്ഡലത്തിലെ നവകേരള സദസിന് മുന്നോടിയായി സംഘടിപ്പിക്കുന്ന സീ ഫുഡ് ഫെസ്റ്റിവൽ തുടങ്ങി. സിനിമാ താരവും സംവിധായകനുമായ മധുപാൽ ഫുഡ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. മധുപാൽ ഫുഡ് സ്റ്റാളുകളിൽ എത്തി വിഭവങ്ങൾ രുചിച്ച് നോക്കിയാണ് മടങ്ങിയത്. അപ്പം, മീൻകറി, കപ്പ, ചിക്കൻ കറി, ചായ, ഫിഷ് കട്‌ലറ്റ് എന്നിവയാണ് പ്രധാന വിഭവങ്ങൾ. കുടുംബ ശ്രീയും ഫിഷറീസ് വകുപ്പിൻ്റെ സാഫും ചേർന്നാണ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്.
Read More... യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ, എന്നിട്ടും നവകേരള സദസിൽ നേതാവിന്റെ പേരിൽ പരാതി, സംഭവമിങ്ങനെ...
വിഴിഞ്ഞം ജംഗ്ഷനിൽ നവകേരള സദസ്സ് സംഘാടക സമിതി ഓഫീസിന് സമീപത്തായി തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകുന്നേരം മൂന്ന് മണിമുതൽ രാത്രി പതിനൊന്ന് വരെയാണ് ഫുഡ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. ഓരോ ദിനവും വ്യത്യസ്തമാർന്ന കടൽ വിഭവങ്ങളാണ് ഒരുക്കുന്നത്. സംഘാടക സമിതി രക്ഷാധികാരി പി എസ് ഹരികുമാർ, ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ ഡി സുരേഷ്കുമാർ, ജനറൽ കൺവീനറും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുമായ ഷീജ മേരി, നെയ്യാറ്റിൻകര തഹസിൽദാർ അരുൺ, ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീൻ, യു സുധീർ എന്നിവർ പങ്കെടുത്തു.