കണ്ണൂരിൽ ആദ്യമായി കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് 100 കടന്നു
ജില്ലയിൽ ആദ്യമായി കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് 100 കടന്നു. ഇന്നത്തെ 123 രോഗികളിൽ 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
കണ്ണൂർ: ജില്ലയിൽ ആദ്യമായി കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് 100 കടന്നു. ഇന്നത്തെ 123 രോഗികളിൽ 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവർത്തകനും രോഗബാധയുണ്ടായി. കണ്ണൂരിൽ തളിപ്പറമ്പ്,അഴീക്കോട്, കല്യാശ്ശേരി, രാമന്തളി, പരിയാരം പ്രദേശങ്ങളിലാണ് സമ്പർക്ക രോഗികൾ കൂടുതലുള്ളത്.
ആശുപത്രികൾ വഴി കൊവിഡ് പകരുന്ന സാഹചര്യത്തിൽ ജില്ലയിലെ പിച്ച്സി, സർക്കാർ ആശുപത്രി സൂപ്രണ്ടുമാരുടെ സൂം മീറ്റിങ് നാളെ നടത്താൻ ജില്ലാ കളക്ടർ തീരുമാനിച്ചു.
അതേസമയം ആറ് ജില്ലകളിൽ പ്രതിദിന രോഗ വ്യാപനം നൂറിന് മുകളിലായി.മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.