Asianet News MalayalamAsianet News Malayalam

പേര് കള്ള് ചെത്ത്, ഷെഡിൽ മറ്റൊരു പണി; കോട്ടയത്ത് കുക്കറിൽ വാറ്റിയ ചാരായവും 35 ലിറ്റർ വാഷും പിടികൂടി

കള്ള് ചെത്തിന്‍റെ മറവിൽ തെങ്ങിൻ തോപ്പിൽ നിർമ്മിച്ച ഷെഡ്ഡിൽ വച്ച് ഇയാൾ രാത്രി കാലങ്ങളിൽ ചാരായം വാറ്റുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു.

excise seized illicit liquor and 35 litre wash from malappuram perinthalmanna
Author
First Published Sep 10, 2024, 7:35 AM IST | Last Updated Sep 10, 2024, 7:35 AM IST

മലപ്പുറം: കോട്ടയം ഉള്ളനാട് മാർക്കറ്റിനു സമീപത്ത് നിന്നും 1.25 ലിറ്റർ ചാരായവും, 35 ലിറ്റർ വാഷുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. തൊടുപുഴ പുറപ്പുഴ സ്വദേശി ബിജു രാജൻ (53) ആണ് എന്നിവരാണ് പിടിയിലായത്. കള്ള് ചെത്തിന്‍റെ മറവിൽ തെങ്ങിൻ തോപ്പിൽ നിർമ്മിച്ച ഷെഡ്ഡിൽ വച്ച് ഇയാൾ രാത്രി കാലങ്ങളിൽ ചാരായം വാറ്റുന്നതായി എക്സൈസിന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്‌ഡ്‌ നടന്നത്. 

പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി. ദിനേശിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്,  പ്രിവന്‍റീവ് ഓഫീസർമാരായ രാജേഷ് ജോസഫ്, തൻസീർ, മനു ചെറിയാൻ, സിവിൽ എക്സൈസ് ഓഫീസർ ഹരികൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സുമിതാ മോൾ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് ബാബു എന്നിവരും റെയിഡിൽ പങ്കെടുത്തു.

അതേസമയം പെരിന്തൽമണ്ണയിൽ ഓണം വിൽപ്പന ലക്ഷ്യമിട്ട് തയ്യാറാക്കി വച്ചിരുന്ന 29 ലിറ്റർ ചാരായവും 270 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു. പെരിന്തൽമണ്ണ കാര്യവട്ടം സ്വദേശി ഉണ്ണികൃഷ്ണനെ (58) എക്സൈസ് അറസ്റ്റ് ചെയ്തു. വീടിന്റെ ടെറസ്സിലാണ് ഇയാൾ വൻ തോതിൽ ചാരായ നിർമ്മാണം നടത്തി വന്നത്. ചാരായ നിർമ്മാണത്തിനും വിതരണത്തിനുമായി ഉപയോഗിച്ചിരുന്ന വാഹനവും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.

പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.അനൂപും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കുഞ്ഞാലൻ കുട്ടി, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) സായിറാം, സിവിൽ എക്സൈസ് ഓഫീസർമാരായ നിബുൺ, രാജേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രസീത മോൾ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പുഷ്പരാജ് എന്നിവർ പങ്കെടുത്തു.

Read More :  കളമശ്ശേരിയിൽ ട്രെയിനിറങ്ങി, വിൽപ്പനയ്ക്കായി നിൽക്കവേ പിടിവീണു; 5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അറസ്റ്റിൽ

Latest Videos
Follow Us:
Download App:
  • android
  • ios