മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം മാർക്കറ്റ് അണുവിമുക്തമാക്കി
മാർക്കറ്റിലെ 213 കടകൾ ഫയർഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കി. മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു അണുനശീകരണം
എറണാകുളം: മാർക്കറ്റിലെ 213 കടകൾ ഫയർഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കി. മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു അണുനശീകരണം. കോർപ്പറേഷനിലെ ജീവനക്കാരും കച്ചവടക്കാരും ചേർന്ന് മാർക്കറ്റിലെ കടകൾ വൃത്തിയാക്കി മാലിന്യം നീക്കം ചെയ്ത ശേഷം രണ്ട് സെറ്റ് പമ്പുകൾ ഉപയോഗിച്ചാണ് അണുനശീകരണി തളിച്ചത്.
കടയുടമകൾക്ക് സാനിറ്റൈസറുകളും, മാസ്കുകളും വിതരണം ചെയ്തു. കൊവിഡ് കാലത്ത് കച്ചവടം ആരംഭിച്ച ശേഷം രണ്ട് തവണ ഇത്തരത്തിൽ അണുവിമുക്തമാക്കി എന്ന് അസോസിയേഷൻ പ്രസിഡൻറ് പറഞ്ഞു.