ഓണക്കാല ഷോപ്പിങ്ങിൽ കുട്ടികളെ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി എറണാകുളം ജില്ലാ ഭരണകൂടം

ഓണക്കാല ഷോപ്പിങ്ങിൽ കുട്ടികളെ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി  എറണാകുളം ജില്ലാ ഭരണകൂടം. കൊവിഡ് പശ്ചാത്തലത്തിലാണ്  കളക്ടറുടെ അഭ്യർത്ഥന

Ernakulam district administration with the suggestion children should be excluded from Onam shopping

കൊച്ചി: ഓണക്കാല ഷോപ്പിങ്ങിൽ കുട്ടികളെ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി  എറണാകുളം ജില്ലാ ഭരണകൂടം. കൊവിഡ് പശ്ചാത്തലത്തിലാണ്  കളക്ടറുടെ അഭ്യർത്ഥന. ആൾക്കൂട്ടം ഒഴിവാക്കാൻ മാർക്കറ്റിൽ അടക്കം ആദായ വിൽപ്പന  ഏകീകരിക്കണമെന്ന അഭ്യർത്ഥനയും വ്യാപാരികളോട് കളക്ടർ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി  150- 200 ഇടയിലാണ് എറണാകുളം ജില്ലയിലെ പ്രതിദിന കൊവിഡ് കണക്ക്. 5000 പേർക്ക് ദിനം പ്രതി പരിശോധനയും നടക്കുന്നു. ഓണമല്ലേ ജാഗ്രത ചിലപ്പോൾ കുറഞ്ഞേക്കും. ഈ സാഹചര്യത്തിലാണ് മാർക്കറ്റുകളിലടക്കം എത്തി കളക്ർ കർശന നിർദ്ദേശം നൽകുന്നത്. കുട്ടികളെയും, വൃദ്ധരെയും ഷോപ്പിംഗിനായി കൊണ്ടുവരാതിരിക്കണമെന്നാണ് പ്രധാന നിർദ്ദേശം.

വസ്ത്രശാലകൾക്കും നിയന്ത്രണം തുടരും. ട്രയൽ റൂമുകൾ തുറന്ന് നൽകരുതെന്ന് വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം മാർക്കറ്റിൽ 13 പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതോടെ 20 ദിവസം മാർക്കറ്റ് അടിച്ചിട്ടിരുന്നു. ഇപ്പോഴും പൊലീസിന്‍റെ നിയന്ത്രണത്തോടെയാണ മാർക്കറ്റിന്‍റെ പ്രവർത്തനം. ഓണമായതിനാൽ ഇതിൽ ഇളവ് വേണമെന്ന് കളക്ടറോട് വ്യാപാരികളും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

Latest Videos
Follow Us:
Download App:
  • android
  • ios