ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്: ചാരായവും വാറ്റുപകരണങ്ങളുമായി 65കാരൻ പിടിയില്‍
മാവേലിക്കര അറുനൂറ്റിമംഗലം കോട്ടക്കാട്ട് വിളയിൽ കാർത്തികേയന്റെ (65 ) വീട്ടിൽ നിന്നാണ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
ആലപ്പുഴ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നൂറാട് റേഞ്ചിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ. മാവേലിക്കര അറുനൂറ്റിമംഗലം കോട്ടക്കാട്ട് വിളയിൽ കാർത്തികേയന്റെ (65 ) വീട്ടിൽ നിന്നാണ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
നൂറനാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ജയപ്രസാദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ബി. സുനിൽകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എൻ. സതീശൻ, സിവിൽ എക്സൈസ് ഓഫീസർ യു. അനു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബി. വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു. അതേസമയം, തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായിരുന്നു. കര്‍ണാടക സ്വദേശികളായ ഉമ്മര്‍ ഫാറൂഖ്, സിദ്ധിഖ് എ എച്ച് എന്നിവരെയാണ് എംഡിഎംഎയുമായി അറസ്റ്റ് ചെയ്തതെന്ന് എക്‌സൈസ് അറിയിച്ചു.
ബംഗളൂരുവില്‍ നിന്ന് കൊണ്ടുവരികയായിരുന്ന എംഡിഎംഎ മലപ്പുറത്ത് എത്തിക്കാനായിരുന്നു പ്രതികള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. ഇവരുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് പറഞ്ഞു. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രജിത്തിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയര്‍ കാറും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. തെരഞ്ഞെടുപ്പ് സ്‌ക്വാഡിലെ ഓഫീസറായ ജൂനിയര്‍ സൂപ്രണ്ട് ഷാജി. ജി.കെ, എക്‌സൈസ് ഉദ്യോഗസ്ഥരായ എം. ബി.ഹരിദാസ്, ജോണി. കെ, ജിനോഷ് പി.ആര്‍, അരുണ്‍ കൃഷ്ണന്‍, ധന്വന്ത് കെ.ആര്‍, അജയ് കെ.എ, ഷിംജിത്ത്. പി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.