Asianet News MalayalamAsianet News Malayalam

നബിദിനത്തിൽ സ്നേഹ വിരുന്നൊരുക്കി പൊന്നാട് മാനവ സൗഹൃദ വേദി; ആയിരത്തിലധികം വീടുകളിൽ ഉച്ചഭക്ഷണം നൽകി

പൊന്നാട് പ്രദേശത്തെ ആയിരത്തിലധികം വീടുകളിൽ നബിദിന ദിവസം ഒരേ ഭക്ഷണമാണ് കഴിക്കുന്നത്

Eid-e-Milad-Un-Nabi Feast of Love by Ponnad Manava Souhruda Vedi Lunch was delivered to more than a thousand homes
Author
First Published Sep 16, 2024, 6:15 PM IST | Last Updated Sep 16, 2024, 6:15 PM IST

മണ്ണഞ്ചേരി: നബിദിനത്തിന് സ്നേഹ വിരുന്നൊരുക്കി പൊന്നാട് മാനവ സൗഹൃദ വേദി. നബിദിനത്തിന്‍റെ ഭാഗമായി പ്രദേശത്തെ വ്യത്യസ്ത ജന വിഭാഗങ്ങളിലുള്ളവരുടെ വീടുകളിൽ ഉച്ച ഭക്ഷണം എത്തിച്ച് നൽകിയാണ് സൗഹൃദ വേദി പരിപാടി വ്യത്യസ്തമാക്കിയത്. കഴിഞ്ഞ മൂന്ന് വർഷക്കാലമായി പൊന്നാട് പ്രദേശത്തെ നൂറുകണക്കിന് വരുന്ന വ്യത്യസ്ത മത വിഭാഗത്തിൽ പെട്ടവർക്ക് ഉച്ച ഭക്ഷണം തയ്യാറാക്കി വീടുകളിൽ എത്തിച്ചു നൽകുന്നതിലൂടെ പൊന്നാട് പ്രദേശത്തെ ആയിരത്തിലധികം വീടുകളിൽ നബിദിന ദിവസം ഒരേ ഭക്ഷണമാണ് കഴിക്കുന്നത് എന്ന പ്രത്യേകതയും ഈ കൂട്ടായ്മയിലൂടെ സാധ്യമായി.

പൊന്നാട് പള്ളിമുക്ക് ജങ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ നിസാർ പറമ്പൻ അദ്ധ്യക്ഷനായി. മഹല്ല് പ്രസിഡന്റ് എ മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം നിർവഹിച്ചു. സൗഹൃദ വേദി ജനറൽ സെക്രട്ടറി അബ്ദുൽ കലാം ആസാദ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ് വിതരണ ഉദ്ഘാടനവും വാർഡ് അംഗം കെ എസ് ഹരിദാസ് ആമുഖ പ്രഭാഷണവും ഡിസിസി വൈസ് പ്രസിഡന്റ് കെ വി മേഘനാഥൻ മുഖ്യ പ്രഭാഷണവും നിർവ്വഹിച്ചു. അബ്ദുള്ള വാഴയിൽ, കെ ഡി ചന്ദ്രദാസ്, രാജു മാപ്പിളതൈ, രാജേന്ദ്രൻ, രഞ്ജിത് ബാബു, കുര്യച്ചൻ നടുവിലച്ചിറ, നാസർ മംഗലപ്പള്ളി, അബ്ദുൽ സലാംചാലങ്ങാടി തുടങ്ങിയവർ സംസാരിച്ചു. സിയാദ് നെല്ലിക്കൽ, ബിനാസ് കലാം, ഷിഹാബ്, ഷമീർ ഞാറവേലി, ഷുക്കൂർ, സാദത്ത് ആശാൻ, അഫ്സൽ, നിസാർ, നവാസ്, എൻഎഎം ഫൈസി, സിയാദ് തുടങ്ങിയവർ നേതൃത്വം നൽകി.

വയോസേവന പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്; അഭിമാനകരമായ നേട്ടമാണിതെന്ന് മേയർ ആര്യ രാജേന്ദ്രൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios