അതിക്രമിച്ച് കയറിയാല്‍ കടുത്ത പിഴ, വിലക്കേർപ്പെടുത്തി തമിഴ്നാട് വനംവകുപ്പ്; 'നീലക്കുറിഞ്ഞി കാണാനെത്തരുത്'
വനപ്രദേശമായതിനാല്‍ അതിക്രമിച്ചുകയറിയാല്‍ പിഴ ഈടാക്കുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
സുല്‍ത്താന്‍ബത്തേരി: നീലഗിരി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിരിഞ്ഞ നീലക്കുറിഞ്ഞി കാണാനെത്തെരുതെന്ന് തമിഴ്‌നാട് വനംവകുപ്പ്. നീലഗിരിയിലെ ഏപ്പനാട് മലനിരയിലെയും പിക്കപതിമൗണ്ടിലെയും ചെരിവുകളിലാണ് നീലക്കുറുഞ്ഞി പൂത്തിരിക്കുന്നത്. ആദ്യനാളുകളില്‍ ധാരാളം കാഴ്ച്ചക്കാര്‍ എത്തിയിരുന്നെങ്കിലും വനം വകുപ്പിന്റെ നിര്‍ദ്ദേശം വന്നതോടെ ഇവിടങ്ങളിലേക്ക് എത്താനാകുന്നില്ല.
വനപ്രദേശമായതിനാല്‍ അതിക്രമിച്ചുകയറിയാല്‍ പിഴ ഈടാക്കുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂക്കാറുള്ളത്. ഇതിന്റെ ഉയരം 30 മുതല്‍ 60 സെന്റീമീറ്റര്‍വരെയാണ്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന കുറിഞ്ഞി മുതല്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന കുറിഞ്ഞികള്‍ വരെ ഗൂഢല്ലൂര്‍ മേഖലകളിലുണ്ട്.
ആരും കൊതിച്ച് പോകും ഇതിലൂടെ നടക്കാൻ! 50 ലക്ഷം ചെലവിട്ട് ഫുൾ ശീതീകരിച്ചു, ആകാശം തൊട്ട പദ്ധതി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം