സിങ്കം എഗെയ്ൻ ശരിക്കും നേടിയത്?, ഒടിടിയില്‍ എവിടെ?, പുതിയ അപ്ഡേറ്റ് പുറത്ത്
അജയ് ദേവ്ഗണായിരുന്നു ചിത്രത്തില്‍ നായകൻ.
അജയ് ദേവ്ഗണ് നായകനായി വന്ന ചിത്രമാണ് സിങ്കം എഗെയ്ൻ. സിങ്കം എഗെയ്ൻ ആഗോളതലത്തില്‍ 352 കോടി നേടി. സിങ്കം എഗെയ്ന്റെ ഒടിടി റിലീസിനെ കുറിച്ചുള്ള അപ്ഡേറ്റാണ് ചര്‍ച്ചയാകുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം ഒടിടിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അജയ് ദേഗ്ഗണിനൊപ്പം സിങ്കം എഗെയ്ൻ സിനിമയില്‍ കരീന കപൂര്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍, അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ്, അര്ജുൻ കപൂര്‍, ജാക്കി ഷ്രോഫ് എന്നിവര്‍ക്ക് പുറമേ സല്മാൻ ഖാനും ഉണ്ടായിരുന്നു. സംവിധാനം നിര്‍വഹിച്ചത് രോഹിത്ത് ഷെട്ടിയാണ്. ബജറ്റ് ഏകദേശം 350 കോടിയുമാണ്. ബോളിവുഡിലെ വമ്പൻ താരങ്ങളുടെ ചിത്രത്തിന്റെ ഒടിടി റിലീസ് എപ്പോഴായിരിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല.
വൻ പ്രതിഫലമായിരുന്നു ചിത്രത്തിലെ താരങ്ങള്‍ക്ക്. രണ്‍വീര്‍ സിംഗും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു പൊലീസ് ഓഫീസറാണ്. രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രം എസിപി സംഗ്രം സിമ്പ ആണ്. രണ്‍വീര്‍ സിംഗിന് ചിത്രത്തിന് 10 കോടി രൂപയാണ് പ്രതിഫലം.
സിംഗത്തിനും സിഗം റിട്ടേണിനും ശേഷം വന്നപ്പോള്‍ അജയ് ദേവ്ഗണിന് പ്രതിഫലം 35 കോടി രൂപയാണ് പ്രതിഫലം. ദീപിക പദുക്കോണ്‍ രോഹിത് ഷെട്ടിക്കൊപ്പം ആദ്യമായി കോപ് യൂണിവേഴ്സില് നിര്‍ണായകമായ ഒരു കഥാപാത്രമായി എത്തിയിട്ടുണ്ട്. ദീപിക പദുക്കോണ്‍ ചിത്രത്തില്‍ ഉള്ളത് ഒരു പ്രധാന ആകര്‍ഷമായിരുന്നു. ദീപിക പദുക്കോണിന് ചിത്രത്തില്‍ ആറ് കോടി രൂപയാണ് പ്രതിഫലം. വീര്‍ സൂര്യവംശിയായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ ഉള്ളത്. അക്ഷയ് കുമാറിന് ചിത്രത്തിന് 20 കോടി രൂപയാണ് പ്രതിഫലം. എസിപി സത്യയെന്ന ഒരു കഥാപാത്രമായി ചിത്രത്തില്‍ ഉള്ള ടൈഗര്‍ ഷ്രോഫിന് പ്രതിഫലം മൂന്ന് കോടി ആണ്. ജാക്കി ഷ്രോഫിന് ചിത്രത്തിന് രണ്ട് കോടി രൂപയും പ്രതിഫലമുണ്ട്. അര്ജുൻ കപൂര്‍ വില്ലനാകുമ്പോള്‍ ആറ് കോടിയും പ്രതിഫലമുണ്ട്.
Read More: നടി കീര്‍ത്തി സുരേഷിന്റെ വരൻ ആരാണ്?, അറിയേണ്ടതെല്ലാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക