Asianet News MalayalamAsianet News Malayalam

ആലുവയിൽ പൊലീസ് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡ് എടുത്ത് മാറ്റി കടയുടമ, ദൃശ്യങ്ങൾ പുറത്ത്

ആലുവയിലെ ചൈത്രം എന്ന ചിപ്സ് കടയുടെ ഉടമയുടെ നേതൃത്വത്തിൽ ആയിരുന്നു ബോർഡുകൾ നീക്കം ചെയ്തത്.

Distracting no parking board removed by shop owner in aluva photos out
Author
First Published Jun 30, 2024, 2:12 PM IST

കൊച്ചി: എറണാകുളം ആലുവയിൽ നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്ത് കടയുടമ. ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കടയുടെ മുന്നിൽ സ്ഥാപിച്ച ബോർഡ് ആണ് നീക്കം ചെയ്തത്. കടയുടമ നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

ആലുവയിലെ ചൈത്രം എന്ന ചിപ്സ് കടയുടെ ഉടമയുടെ നേതൃത്വത്തിൽ ആയിരുന്നു ബോർഡുകൾ നീക്കം ചെയ്തത്. ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറിന്‍റെ  നിർദ്ദേശപ്രകാരം  ആലുവ പൊലീസും ട്രാഫിക് പോലീസും ചേർന്ന് സ്ഥാപിച്ച ബോർഡ് ആണ് കടയുടമ നീക്കം ചെയ്തത്. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം തുടങ്ങി.

Read More : 'ചൂണ്ടയിട്ട് മീൻ പിടിക്കാം', എടക്കരയിൽ 8 വയസുകാരനെ പറ്റിച്ച് കൂടെ കൂട്ടി പീഡിപ്പിച്ചു; പ്രതിക്ക് 55 വർഷം തടവ്

മലപ്പുറത്ത് വാഹനാപകടം

മലപ്പുറം കാട്ടുമുണ്ട സംസ്ഥാനപാതയിൽ  കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് തൊട്ടടുത്ത ബസ് വെയിറ്റിംഗ് ഷെഡ് ഇടിച്ച് തകർത്തു. ഒരു ഓട്ടോറിക്ഷയും ഇടിച്ചിട്ടു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. മദ്രസ വിട്ട് ഓട്ടോയിൽ വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും  പരിക്ക് ഗുരുതരമല്ല.

Latest Videos
Follow Us:
Download App:
  • android
  • ios