Asianet News MalayalamAsianet News Malayalam

പനി ബാധിച്ച് മരിച്ചു; എച്ച്1 എൻ1ആണോ എന്ന് സംശയം

പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്കുമാർ (56) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാൾക്ക് ഡെങ്കിപ്പനി ആയിരുന്നോ എന്നാണ് സംശയം. 

died of fever Dengue fever is suspected fvv
Author
First Published Jun 27, 2023, 10:08 AM IST | Last Updated Jun 27, 2023, 12:30 PM IST

പത്തനംതിട്ട: സംസ്ഥാനത്ത് പനി മരണങ്ങൾ വർധിക്കുന്നതിനിടെ ‌വീണ്ടും പനി മരണം. പത്തനംതിട്ട സ്വദേശിയാണ് പനി ബാധിച്ച് മരിച്ചത്. പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്കുമാർ (56) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാൾക്ക് എച്ച്1 എൻ1 ആയിരുന്നോ എന്നാണ് ഉയരുന്ന സംശയം. 

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങ് കൂടി, ഡോക്ടർമാരുടെ കുറവ് നികത്തണമെന്ന് കെജിഎംഒഎ

അതേസമയം, സംസ്ഥാനത്ത് പകർച്ചപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങ് കൂടിയ സാഹചര്യമാണ് നിലവിലുള്ളതെന്നും രോഗികളുടെ ബാഹുല്യം, ഡോക്ടർമാരുടെ കുറവ് എന്നിവ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കെജിഎംഒഎ വ്യക്തമാക്കി. ഒഴിവുകൾ നികത്താൻ അടിയന്തര നടപടികൾ വേണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. മുൻകാലങ്ങളിൽ പ്രതിസന്ധി മറികടക്കാൻ മൺസൂൺ കാലത്ത് അധിക ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ താൽക്കാലികമായി നിയമിച്ചിരുന്നു.ഇതിനു സമാനമായി വർധിച്ചു വരുന്ന രോഗികളുടെ എണ്ണത്തിനനുസൃതമായി ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും സർക്കാർ ആശുപത്രികളിൽ നിയമിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു. 

പനിയുള്ള കുട്ടിക​ളെ അഞ്ച് ദിവസം വരെ സ്കൂളിൽ അയക്കരുത്, നിർബന്ധമായും ചികിത്സ തേടണം, നിർദേശങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios