സപ്ലൈകോയിൽ നിന്നും വാങ്ങിയ ശബരി ചക്കി ഫ്രഷ് ആട്ടയിൽ ചത്ത പല്ലി; പരാതിയുമായി കുടുംബം

വള്ളികുന്നം കാമ്പിശ്ശേരിയിലുള്ള സപ്ലൈകോയുടെ ഔട്ട് ലെറ്റിൽ നിന്നാണ് ആട്ട വാങ്ങിയത്

dead lizard found on Sabari Chakki fresh atta at Alappuzha

ആലപ്പുഴ: സപ്ലൈകോയിൽ നിന്നും വാങ്ങിയ ആട്ടയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന പരാതിയുമായി കുടുംബം. വള്ളികുന്നം കടൂങ്കൽ സ്വദേശി ഗോപകുമാറിൻ്റെ വീട്ടിൽ വാങ്ങിയ ആട്ടയിലാണ് പല്ലിയെ കണ്ടത്. ഒരാഴ്ച മുമ്പാണ് സപ്ലൈകോയിൽ നിന്ന് ശബരി ചക്കി ഫ്രഷ് എന്ന ഒരു കിലോ തൂക്കം വരുന്ന ആട്ട വാങ്ങിയതെന്നും ഇതിലാണ് പല്ലിയെ ചത്ത നിലയിൽ കണ്ടെത്തിയതെന്നും ഗോപകുമാർ പറഞ്ഞു. വള്ളികുന്നം കാമ്പിശ്ശേരിയിലുള്ള സപ്ലൈകോയുടെ ഔട്ട് ലെറ്റിൽ നിന്നാണ് ആട്ട വാങ്ങിയത്. പാക്കറ്റ് പൊട്ടിച്ച് പാത്രത്തിൽ  കുടഞ്ഞിടുപ്പോഴാണ് ചത്ത പല്ലി കിടക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. 2024 മെയ് മാസത്തിൽ പാക്ക് ചെയ്തതാണ് ആട്ട. ഇതിന് 2024- ഓഗസ്റ്റ് മാസം വരെ കാലാവധി ഉണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios