കൊവിഡ് 19: കോഴിക്കോട് ജില്ലയിൽ രോഗമുക്തി നിരക്ക് 60 ശതമാനത്തിനു മുകളില്‍; 35 പേര്‍ക്ക് ഇന്ന് രോഗമുക്തി

പോസിറ്റീവായവരെല്ലാം വിദേശത്ത് നിന്ന് വന്നവരാണ്. (സൗദി, ഖത്തര്‍, കുവൈത്ത്- ഒന്നു വീതം). ജില്ലയിലെ രോഗമുക്തി നിരക്ക് ഇന്ന് 60 ശതമാനം കടന്നു. 

Covid 19 recovery rate above 60 percentage in Kozhikode District

കോഴിക്കോട്: ജില്ലയില്‍ ഇന്ന് പെരുവയല്‍, മണിയൂര്‍, ചോറോട് സ്വദേശികളായ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായും രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ 35 പേര്‍ രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. പോസിറ്റീവായവരെല്ലാം വിദേശത്ത് നിന്ന് വന്നവരാണ്. (സൗദി, ഖത്തര്‍, കുവൈത്ത്- ഒന്നു വീതം). ജില്ലയിലെ രോഗമുക്തി നിരക്ക് ഇന്ന് 60 ശതമാനം കടന്നു. 

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവർ 

1. പെരുവയല്‍ സ്വദേശി (47)- ജൂണ്‍ 22ന് വിമാനമാര്‍ഗം സൗദിയില്‍ നിന്നു കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കളമശ്ശേരി ആശുപത്രിയിലെത്തി സ്രവ സാമ്പിള്‍ പരിശോധനക്ക് നല്‍കി. തുടര്‍ന്ന് ടാക്‌സിയില്‍ പെരുവയലിലെ കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എഫ്.എല്‍.ടി സിയിലേക്ക് മാറ്റി.

2. മണിയൂര്‍ സ്വദേശിനിയായ ഗര്‍ഭിണി (25). ജൂണ്‍ 4ന് രാത്രി ദോഹയില്‍നിന്ന് വിമാനമാര്‍ഗം കണ്ണൂരിലെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഗര്‍ഭിണികള്‍ക്കായുള്ള പ്രത്യേക സ്രവപരിശോധനയുടെ ഭാഗമായി ജൂണ്‍ 22ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ സാമ്പിള്‍ പരിശോധനയക്ക് നല്‍കി. വീട്ടില്‍ നിരീക്ഷണം തുടര്‍ന്നു. പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

3. ചോറോട്  സ്വദേശി (23)-  ജൂണ്‍ 12ന് വിമാനമാര്‍ഗം കുവൈത്തില്‍നിന്ന് കോഴിക്കോട്ടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന്  ജൂണ്‍ 22ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി. പോസിറ്റീവായതിനാല്‍ ചികിത്സയ്ക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

രോഗമുക്തി നേടിയവര്‍

എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന ഏറാമല സ്വദേശികള്‍ (61, 48, 38 വയസ്സ്), മൂടാടി സ്വദേശി (32), തുറയൂര്‍ സ്വദേശി (47), കൂരാച്ചുണ്ട് സ്വദേശി (23), നരിപ്പറ്റ സ്വദേശി (43), വടകര സ്വദേശികള്‍ (42, 32), മരുതോങ്കര സ്വദേശി (39), കാവിലുംപാറ സ്വദേശി (34), ഒളവണ്ണ സ്വദേശികള്‍ (23, 42), ചെക്യാട് സ്വദേശി (61), രാമനാട്ടുകര സ്വദേശി (22), അഴിയൂര്‍ സ്വദേശികള്‍ (49, 51), ഉണ്ണികുളം സ്വദേശി (26), മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ സ്വദേശി (22), വേളം സ്വദേശി (28), കുന്ദമംഗലം സ്വദേശി (42), താമരശ്ശേരി സ്വദേശിനി (42), പുതുപ്പാടി സ്വദേശി (44), കടലുണ്ടി സ്വദേശി (23), നാദാപുരം സ്വദേശി (35), കൂടരഞ്ഞി സ്വദേശിനി (23), ഒഞ്ചിയം സ്വദേശികള്‍ (44, 40), കൊയിലാണ്ടി മുനിസിപ്പാലിറ്റി സ്വദേശി (56), കോടഞ്ചേരി സ്വദേശി (24), കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (45, 20), കണ്ണൂര്‍ സ്വദേശികള്‍ (37, 41), സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കൊടുവള്ളി സ്വദേശിനി (31).

ഇതോടെ ഇതുവരെ പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 220 ഉം രോഗമുക്തി നേടിയവര്‍ 136 ഉം ആയി. ഒരാള്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ഇപ്പോള്‍ 83 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 36 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 43 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും രണ്ട് പേര്‍ കണ്ണൂരിലും, രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു പാലക്കാട് സ്വദേശി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.

ഇന്ന് 309 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 11292 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11014 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 10763 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 278 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios