Asianet News MalayalamAsianet News Malayalam

പൂർണ നഗ്നനായി യുവതിയുടെ വീട്ടിലെത്തി സ്ഥിരം ശല്യം, നാട്ടുകാരുടെ കെണിയിലും വീണില്ല; സൈബർസെൽ അന്വേഷണത്തിൽ പെട്ടു

പിതാവ് വിദേശത്ത് ജോലി ചെയ്യുന്ന വീട്ടില്‍ യുവതിയും മാതാവും മാത്രമാണ് താമസിച്ചിരുന്നത്. യുവതിയുടെ രണ്ട് സഹോദരിമാര്‍ ഭര്‍തൃവീട്ടിലാണ്. ഈ സാഹചര്യം മുതലെടുത്താണ് പ്രതി ശല്യം തുടര്‍ന്നത്

come to women house completely naked man constant nuisance at last arrested
Author
First Published Sep 24, 2024, 10:08 PM IST | Last Updated Sep 24, 2024, 10:08 PM IST

കോഴിക്കോട്: രാത്രിയില്‍ വീട്ടില്‍ എത്തി നഗ്നതാപ്രദര്‍ശനം നടത്തുന്ന യുവാവിനെ കുടുക്കിയത് യുവതി സൈബര്‍ സെല്ലിന് നല്‍കിയ പരാതി. ഈ പരാതിയില്‍ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് പുതുപ്പാടി പെരുമ്പള്ളി കാവുംപുറം തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസിലി(22)ലേക്ക് അന്വേഷണം എത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ വ്യാജ ഐഡി ഉണ്ടാക്കി ഫാസില്‍ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു. 

പിതാവ് വിദേശത്ത് ജോലി ചെയ്യുന്ന വീട്ടില്‍ യുവതിയും മാതാവും മാത്രമാണ് താമസിച്ചിരുന്നത്. യുവതിയുടെ രണ്ട് സഹോദരിമാര്‍ ഭര്‍തൃവീട്ടിലാണ്. ഈ സാഹചര്യം മുതലെടുത്താണ് പ്രതി ശല്യം തുടര്‍ന്നത്. നാലോളം തവണ ഇയാള്‍ യുവതിയുടെ വീട്ടുപരിസരത്ത് പൂര്‍ണ നഗ്നനായി എത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഒടുവിലായി വീട്ടിലെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന യുവതിക്ക് മുന്നില്‍ മുഖം മറച്ച് പൂര്‍ണ നഗ്‌നനായാണ് യുവാവ് പ്രത്യക്ഷപ്പെട്ടത്.

ഇതോടെ പേടിച്ച് യുവതി ബഹളമുണ്ടാക്കിയെങ്കിലും നാട്ടുകാര്‍ എത്തുന്നതിന് മുന്‍പ് യുവാവ് ഓടി രക്ഷപ്പെട്ടു. അജ്ഞാതനെ പിടികൂടാന്‍ നാട്ടുകാര്‍ രാത്രിയില്‍ കാവല്‍ ഇരുന്നെങ്കിലും വിജയിച്ചില്ല. പിന്നീട് യുവതി സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫാസിലിനെ തിരിച്ചറിഞ്ഞ്. ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും ഇയാള്‍ അയച്ചു കൊണ്ടിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ചരിത്രത്തിലാദ്യം, കെഎസ്ആർടിസിയുടെ മിന്നുന്ന നേട്ടം; ഒപ്പം സന്തോഷം പകരുന്ന വാർത്തയും അറിയിച്ച് ഗണേഷ് കുമാർ

നൊമ്പരമായി അർച്ചന; ഭർത്താവിന്‍റെ ബന്ധുവിനായി കരൾ പകുത്ത് നൽകി, 33 കാരിയുടെ മരണത്തിൽ തകര്‍ന്ന് കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios