ജിമ്മിലേക്ക് പോയ യുവതിയോട് ലൈംഗികാതിക്രമം, പയ്യോളിയിൽ കോളേജ് വിദ്യാര്‍ത്ഥി റിമാൻഡിൽ

യുവതിയെ വഴിയരികില്‍ വെച്ച് കയറിപ്പിടിച്ച പയ്യോളി പള്ളിക്കര സ്വദേശി ഹരിഹരനെന്ന ഇരുപതുകാരനെ പൊലീസ് പിടികൂടിയിരുന്നു

college student remanded for sexual assault against women in payyoli

പയ്യോളി: കോഴിക്കോട് പയ്യോളിയില്‍ വെച്ച് ഇക്കഴിഞ്ഞ ബുധനാഴ്ച യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ പ്രതി റിമാന്‍ഡില്‍. ഫിറ്റ്നസ് സെന്ററിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയെ വഴിയരികില്‍ വെച്ച് കയറിപ്പിടിച്ച പയ്യോളി പള്ളിക്കര സ്വദേശി ഹരിഹരനെന്ന ഇരുപതുകാരന്‍ ഇന്നലെ പയ്യോളി പൊലീസിന്റെ പിടിയിലായിരുന്നു. കോളേജ് വിദ്യാര്‍ത്ഥിയാണ് പ്രതി. യുവതി പരാതി നല്‍കിയെങ്കിലും സംഭവത്തിന് ശേഷം പ്രതി കടന്നു കളഞ്ഞിരുന്നു. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പയ്യോളി പൊലീസ് പിടികൂടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios