ആളെ ഇടിച്ച കാര്‍ പൊലീസ് പൊക്കി, ഉടമക്ക് വിട്ടുകൊടുക്കും മുമ്പ് വെറുതെ പരിശോധിച്ചു, അകത്ത് 120 കുപ്പി മദ്യം
തുടർന്ന് പോൾ ബോൾവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒക്ടോബർ 1-2 തീയതികൾ ഡ്രൈഡേ ആയതിനാൽ അനധികൃത വിൽപ്പനയ്ക്കാണ് ഇയാൾ മദ്യം ശേഖരിച്ചത്
തിരുവനന്തപുരം: ഡ്രൈ ഡേയിൽ വിൽപ്പനയ്ക്കായി കടത്തുകയായിരുന്ന 120 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. കഴിഞ്ഞ ശനിയാഴ്ച വേളിയിൽ വഴിയാത്രക്കാരനെ തട്ടി പരിക്കേൽപ്പിച്ച് നിർത്താതെ പോയ കാർ പൊലീസ് പിടികൂടിയിരുന്നു. കാറിന്റെ രേഖകളുമായി ഉടമയായ വലിയവേളി പള്ളിവിളാകം ഹൗസിൽ പോൾ ബോൾവിൻ തുമ്പ സ്റ്റേഷനിലെത്തി കാർ കൊണ്ടുപോകുന്നതിന് മുൻപ് ഇന്നലെ രാത്രി പരിശോധിച്ചപ്പോഴാണ് ഡിക്കിയിൽ മദ്യശേഖരം കണ്ടെത്തിയത്. 500 എംഎല്ലിന്റെ 120 കുപ്പി മദ്യമാണ് ഡിക്കിയിലുണ്ടായിരുന്നത്.
തുടർന്ന് പോൾ ബോൾവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒക്ടോബർ 1-2 തീയതികൾ ഡ്രൈഡേ ആയതിനാൽ അനധികൃത വിൽപ്പനയ്ക്കാണ് ഇയാൾ മദ്യം ശേഖരിച്ചത്. വേളി, വലിയവേളി, പൗണ്ട്കടവ് പ്രദേശങ്ങളിലെ അനധികൃത മദ്യവിൽപ്പനക്കാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഏത് ബിവറേജ് ഔട്ട്ലെറ്റിൽ നിന്നാണ് ഇയാൾ മദ്യം വാങ്ങിയതെന്ന അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പോസ്റ്റിൽ തട്ടാതിരിക്കാൻ തിരിച്ചപ്പോൾ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം