Asianet News MalayalamAsianet News Malayalam

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; നഴ്സായ യുവാവ് മരിച്ചു

കഴിഞ്ഞ ദിവസം  രാത്രി പതിനൊന്നോടെ  വെട്ടിയാർ കോട്ടാലേത്ത്  ക്ഷേത്രത്തിന് സമീപം വെച്ചായിരുന്നു അപകടം.

bike went out of control and hit the electricity post young nurse died
Author
First Published Sep 9, 2024, 9:47 PM IST | Last Updated Sep 9, 2024, 9:47 PM IST

മാങ്കാംകുഴി: ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ    നേഴ്സായ യുവാവ് മരിച്ചു. മാങ്കാംകുഴി പുതുച്ചിറ ജിതിൻ നിവാസിൽ വിമുക്ത ഭടനായ മധുവിൻറെ   മകൻ ജിതിൻ മധു (30 )ആണ് മരിച്ചത്. കഴിഞ്ഞ ദിവസം  രാത്രി പതിനൊന്നോടെ  വെട്ടിയാർ കോട്ടാലേത്ത്  ക്ഷേത്രത്തിന് സമീപം വെച്ചായിരുന്നു അപകടം.

ഉടൻതന്നെ ഇടപ്പോൺ ജോസ്കോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  കോട്ടയത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെ മെയിൽ നേഴ്സായി ജോലിചെയ്യുകയായിരുന്നു ജിതിൻ. ബൈക്കിൽ ഒപ്പം സഞ്ചരിച്ച പുതുച്ചിറ പുളിവേലിൽ കിഴക്കേതിൽ  തരുണിന് പരിക്കേറ്റു. ഇയാളെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരിച്ച ജിതിൻറെ ഭാര്യ: ശിഷിര, മകൾ: ഋതിക.

Latest Videos
Follow Us:
Download App:
  • android
  • ios