Asianet News MalayalamAsianet News Malayalam

വേനൽച്ചൂടിന് ശമനം; സൗദി അറേബ്യയിൽ ഉച്ചവിശ്രമ കാലയളവ് അവസാനിച്ചു

വേനൽകടുത്തപ്പോൾ സൂര്യതാപത്തിൽനിന്ന് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായിരുന്നു തുറസ്സായ സ്ഥലങ്ങളിൽ നട്ടുച്ച ജോലിക്ക് മൂന്ന് മാസത്തേക്ക് നിരോധമേർപ്പെടുത്തിയിരുന്നത്. 

midday work ban ended in saudi arabia
Author
First Published Sep 17, 2024, 10:31 AM IST | Last Updated Sep 17, 2024, 12:08 PM IST

റിയാദ്: സൗദി അറേബ്യയിൽ തുറസ്സായ സ്ഥലങ്ങളിൽ നട്ടുച്ച ജോലിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധന കാലയളവ് അവസാനിച്ചു. ഞായറാഴ്ച (സെപ്തം 15) ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് മൂന്നു മാസ സമയപരിധി അവസാനിച്ചത്. വേനൽകടുത്തപ്പോൾ സൂര്യതാപത്തിൽനിന്ന് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായിരുന്നു തുറസ്സായ സ്ഥലങ്ങളിൽ നട്ടുച്ച ജോലിക്ക് മൂന്ന് മാസത്തേക്ക് നിരോധമേർപ്പെടുത്തിയിരുന്നത്. 

Read Also  - മണം പുറത്തേക്ക് വരാത്ത രീതിയില്‍ കംപ്രസ്സ് ചെയ്ത് പാക്കിങ്; പുതിയ വഴി ഒത്തില്ല, പിടികൂടിയത് 54 കിലോ കഞ്ചാവ്!

കാലാവസ്ഥ മാറ്റം പ്രകടമാവുകയും വേനൽചൂടിന് ശമനമാവുകയും ചെയ്തതോടെ നട്ടുച്ചക്കും തൊഴിലെടുക്കാനുള്ള പ്രയാസം ഇല്ലാതായി. ഇനി പതിവിൻപടി തൊഴിൽ സമയക്രമത്തിലേക്ക് മടങ്ങാനാവും. നട്ടുച്ചജോലിക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്താനെടുത്ത തീരുമാനം രാജ്യത്തെ 94.6 ശതമാനം സ്ഥാപനങ്ങളും കർശനമായി പാലിച്ചതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽറാജ്ഹി പറഞ്ഞു. ഉയർന്ന താപനിലയിൽ ജോലി ചെയ്യുന്നതിെൻറ ഫലമായുണ്ടാകുന്ന സൂര്യാഘാതം പോലുള്ള പരിക്കുകളിലും മോശം ആരോഗ്യസ്ഥിതിയിലും നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയായിരുന്നു തീരുമാനത്തിെൻറ ലക്ഷ്യം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios