Asianet News MalayalamAsianet News Malayalam

കോഴിക്കോട് ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന്‍റെ കാലൊടിഞ്ഞു

ദേശീയപാതയുടെ മധ്യത്തിൽ രൂപപ്പെട്ട കുഴിയിൽ ചാടി ബൈക്ക് മറിയുകയായിരുന്നു

bike fall into a pothole on National Highway man leg broken in Kozhikode
Author
First Published Sep 24, 2024, 8:13 AM IST | Last Updated Sep 24, 2024, 8:13 AM IST

കോഴിക്കോട്: ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന്‍റെ കാലൊടിഞ്ഞു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിലിന് സമീപം ആണ് അപകടമുണ്ടായത്. താമരശ്ശേരി കാരാടി പുത്തൻവീട്ടിൽ കുഞ്ഞിമുഹമ്മദിന്‍റെ കാലാണ് ഒടിഞ്ഞത്. 

ദേശീയപാതയുടെ മധ്യത്തിൽ രൂപപ്പെട്ട കുഴിയിൽ ചാടി ബൈക്ക് മറിയുകയായിരുന്നു. കുഞ്ഞിമുഹമ്മദ്‌ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

സ്കൂൾ ബസിന്‍റെ ടയർ ഊരിത്തെറിച്ചു

പാലക്കാട് പെരിങ്ങോട് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ്സിന്‍റെ പിൻഭാഗത്തെ ടയർ ഊരിത്തെറിച്ചു. അൽ അമീൻ സെൻട്രൽ സ്കൂളിന്‍റെ ബസിന്‍റെ ചക്രമാണ് ഊരിത്തെറിച്ചത്. ബസിന് വേഗം കുറവായതിനാലും ഉടനെ ഡ്രൈവർ ബസ് നിർത്തിയതിനാലും അപകടം ഒഴിവായി. 

പെരിങ്ങോട് ചാലിശ്ശേരി റോഡിൽ ഇന്നലെ രാവിലെ 9:30 ഓടെയാണ് അപകടം. ബസ്സിൽ 20 അധികം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. സ്കൂൾ ബസ്സിന്റെ പിൻവശത്തെ ചക്രമാണ് ഊരിത്തെറിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ ബസ്സിലുണ്ടായിരുന്ന വിദ്യാർഥികളെ സുരക്ഷിതമായി മറ്റൊരു ബസ്സിൽ കയറ്റി സ്കൂളിലേക്ക് കൊണ്ടുപോയി. മോട്ടോർ വാഹന വകുപ്പ് ഫിറ്റ്നെസ് കൊടുത്ത ബസ്സാണ്. എന്താണ് സംഭവിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് വിശദമായി പരിശോധിക്കും.

തൊടുപുഴയിൽ കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന യുവാവും മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios