കുഞ്ഞുമോൻ ചേട്ടന്റെ സങ്കടം കണ്ടു; എങ്കക്കാടേക്ക് സുമനസ്സുകളുടെ സഹായപ്രവാഹം; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്റ്റ്

നിരവധി പേരാണ് എങ്കക്കാടെത്തി സഹായിക്കുന്നതെന്ന് കുഞ്ഞുമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

asianet news impact to kunjumon lottery agent thrissur enkakkad who cheated by anti social person

തൃശ്ശൂർ: തൃശ്ശൂർ എങ്കക്കാട് സാമൂഹ്യവിരുദ്ധന്റെ ക്രൂരതക്ക് ഇരയായ ലോട്ടറിവിൽപനക്കാരൻ കുഞ്ഞുമോൻ ചേട്ടന് സഹായപ്രവാഹം. ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളത്തിലാണ് ഇന്ന് രാവിലെ വാർത്ത റിപ്പോർട്ട് ചെയ്തത്. വാർത്തയെ തുടർന്ന് നിരവധി പേരാണ് കുഞ്ഞുമോൻ ചേട്ടന് സഹായവുമായി എത്തിയത്. വടക്കാഞ്ചേരിയിലെ വ്യാപാരികൾ നഷ്ടപ്പെട്ട പണം നൽകി. ഡേവിസ് എന്ന അയൽവാസിയും നഷ്ടപ്പെട്ട ലോട്ടറിത്തുക നൽകി. നിരവധി പേരാണ് എങ്കക്കാടെത്തി സഹായിക്കുന്നതെന്ന് കുഞ്ഞുമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വടക്കാഞ്ചേരി വാഴാനി റോഡിൽ എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്ത് ലോട്ടറി വിൽപ്പന നടത്തുന്ന കാഴ്ച പരിമിതനായ കുഞ്ഞുമോനെയാണ് സാമൂഹിക വിരുദ്ധർ പറ്റിച്ചത്. വലിയൊരു കെട്ട് ലോട്ടറിയിൽ നിന്ന് 50 ഓളം ലോട്ടറികൾ മാറ്റി പഴയ ലോട്ടറികൾ കെട്ടിലേക്ക് വെക്കുകയായിരുന്നെന്ന് കുഞ്ഞുമോൻ പറയുന്നു. 2000 രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നാണ് കുഞ്ഞുമോൻ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വാർത്ത പുറത്തുവന്നതിനെ തുടർന്ന് നിരവധി പേരാണ് കുഞ്ഞുമോൻ ചേട്ടനെ കാണാനും സഹായിക്കാനും എത്തിച്ചേരുന്നത്.

അന്ധരായ ലോട്ടറി വിൽപ്പനക്കാരോട് കണ്ണിൽ ചോരയില്ലാതെ, കാഴ്ച പരിമിതനെ കബളിപ്പിച്ച് ടിക്കറ്റുകൾ തട്ടിയെടുത്തു

 

 

Latest Videos
Follow Us:
Download App:
  • android
  • ios