കോഴിക്കോട് സ്വദേശിയുടെ സഹതാപം നഷ്ടമാക്കിയത് 4 കോടി, വല്ലാത്തൊരു തട്ടിപ്പിൽ പ്രതികൾ പിടിയിലായത് രാജസ്ഥാനിൽ

രാജസ്ഥാനിലെ സാദരയിൽ വച്ച് കോഴിക്കോട് സൈബർ പൊലീസാണ് തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തത്. 

Accused in the case of extorting 4 crores by taking advantage of the sympathy of a native of Kozhikode

കോഴിക്കോട്: കോഴിക്കോട് സ്വദേശിയുടെ സഹതാപം മുതലെടുത്ത് നാലുകോടി തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിൽ. രാജസ്ഥാനിലെ സാദരയിൽ വച്ച് കോഴിക്കോട് സൈബർ പൊലീസാണ് തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തത്. സൈബർ തട്ടിപ്പിന്റെ പുതിയ വേർഷൻ. ജോലി വാഗാദനമോ, പണം തന്നാൽ, ഇരട്ടി ലാഭം തരാം തുടങ്ങിയ പതിവ് തട്ടിപ്പ് രീതിയേ അല്ല. സഹതാപം മുതലെടുക്കൽ. അതാണ് പ്രതികളുടെ സ്റ്റൈൽ.

ജനുവരി ഒന്നിനാണ് കോഴിക്കോട് പൊറ്റമ്മൽ സ്വദേശിക്ക് ഒരു ഫോൺ കാൾ വരുന്നത്. ജൈന മതക്കാരൻ ആണെന്ന് പരിചയപ്പെടുത്തുന്നു. കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടു. സാമ്പത്തിക ബാധ്യതയുടെ ദുഃഖം താങ്ങാനാകാതെ അമ്മ മരിച്ചു. സഹദോരി ആത്മഹത്യ ചെയ്തു. കടബാധ്യത തീർക്കാൻ സഹായിക്കാമോ എന്നായിരുന്നു ചോദ്യം. പരാതിക്കാരൻ വിശ്വസിച്ചു എന്ന് തിരിച്ചറിഞ്ഞപ്പോൾ, പ്രതികൾ പരിഭവങ്ങളുടെ കെട്ടയച്ചു. ഒപ്പം വിവിധ ഫോട്ടോകളും വിശ്വാസിപ്പിക്കാൻ പാകത്തിന് ശബ്ദ സന്ദേശങ്ങളും കൈമാറി.

പാമവമെന്ന് കരുതിയ പരാതിക്കാരൻ അകമഴിഞ്ഞ് സഹായിച്ചു. പരാതിക്കാരൻ പണമയച്ചു തുടങ്ങിയതോടെ പ്രതികൾ സഹതാപവും സഹാനുഭൂതിയും ചൂഷണം ചെയ്തു. പണം പരാതിക്കാരൻ തിരികെ ആവശ്യപ്പെട്ടപ്പോൾ, തട്ടിപ്പിൻ്റെ അടുത്തഘട്ടം. ആദ്യം പറഞ്ഞത് കുടുംബ സ്വത്ത് വിറ്റു തരാമെന്ന്. എന്നാൽ, വിപ്പന ഇടപാട് നടത്തുന്നതുമായി ബന്ധപ്പെട്ട് സാമുദായിക കലാപമുണ്ടെന്ന് പറഞ്ഞു. കൊലപാതകം ഉൾപ്പെടെയുണ്ടായെന്ന് വിശ്വസിപ്പിച്ചു.

പരാതിക്കാരന്‍ ഉള്‍പ്പെടെ കേസില്‍ പ്രതിയാകുമെന്നു ഭീഷണിപ്പെടുത്തി. പൊലീസുകാരെന്ന വ്യാജേനെയും സന്ദേശങ്ങളെത്തി. ഇതിനിടയിൽ തട്ടിപ്പു സംഘം കൈക്കലാക്കിയത് 4,08,80,457 രൂപ. പണം തിരികെ കിട്ടില്ലെന്നായപ്പോഴാണ് സെംപ്തംബർ രണ്ടിന് സൈബർ പൊലീസിൽ പരാതി നൽകിയത്. ഫോൺ കോളിന്റേയും സന്ദേശങ്ങളുടേയും ഉറവിടം തേടി അന്വേഷണ സംഘം യാത്ര തുടങ്ങി. ചെന്നെത്തിയത് രാജസ്ഥാനിൽ. 

മുഖ്യപ്രതി സുനിൽ ദംഗി, കൂട്ടുപ്രതി ശീതൽ മേഹ്ത്ത എന്നിവരെ രാജസ്ഥാനിലെ സാദരിയിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടേയും ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ, തട്ടിയെടുത്ത പണം ചൂതാട്ടത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ, ചെക്ക് ബുക്ക് എന്നിവ പൊലീസ് പിടിച്ചെടുത്തു.

പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒരു മെമു; കൊടിക്കുന്നിലിന് നന്ദി പറഞ്ഞ് ഫ്രണ്ട്സ് ഓൺ റെയിൽസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios