കുട്ടിക്കളി കാര്യമായി; നിര്‍ത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ടാക്കി, നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി

പാലക്കാട് ഒറ്റപ്പാലത്ത് റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന കാര്‍ കുട്ടികള്‍ സ്റ്റാര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അപകടം. നിയന്ത്രണം വിട്ട കാര്‍ എതിര്‍ദിശയിലേക്ക് കടന്ന് മതിലിലേക്ക് ഇടിച്ചുകയറി. വൻ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

accident happened after children started the car which was parked on the road at Ottapalam shocking cctv footage

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന കാര്‍ കുട്ടികള്‍ സ്റ്റാര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അപകടം. കാറിലുണ്ടായിരുന്ന കുട്ടികളുമായി മുന്നോട്ട് നീങ്ങിയ കാര്‍ എതിര്‍ദിശയിലേക്ക് കടന്ന് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാര്‍ നിയന്ത്രണം വിട്ട് പോകുമ്പോള്‍ രണ്ടു ഭാഗങ്ങളിൽ നിന്നും മറ്റു വാഹനങ്ങള്‍ കടന്നുപോകാത്തതിനാലാണ് തലനാരിഴയ്ക്ക് വലിയ അപകടമൊഴിവായത്. കാര്‍ മതിലില്‍ ഇടിച്ച് നിന്നതിനാലും വലിയ ദുരന്തം ഒഴിവായി.

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരുടെതാണ് കാറെന്നും എങ്ങനെയാണ് അപകടമുണ്ടായതെന്നതുമടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു. ഇന്നലെ  ഈസ്റ്റ് ഒറ്റപ്പാലത്തായിരുന്നു സംഭവം. റോഡരികിൽ നിര്‍ത്തിയ കാറിൽ നിന്ന് ഡ്രൈവര്‍ ഇറങ്ങി നിൽക്കുന്നതും മറ്റൊരാളുമായി സംസാരിച്ചുനിൽക്കുന്നതും സിസിടിവിയിൽ കാണാം.

സാധനങ്ങള്‍ വാങ്ങിയശേഷം കാറിലുണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങള്‍ വരുന്നതും കാത്തുനിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്നയാള്‍ മറ്റൊരാളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു. ഇതിനിടെ മറ്റു രണ്ടു സ്ത്രീകള്‍ സാധനങ്ങള്‍ വാങ്ങി കാറിന് സമീപത്തേക്ക് എത്തി കുട്ടികളുമായി സംസാരിക്കുന്നതിനിടെയാണ് പെട്ടെന്ന് കാര്‍ മുന്നോട്ട് നീങ്ങിയത്. ഇതോടെ കാറുടമ ഡോര്‍ തുറന്ന് വാഹനം നിര്‍ത്താൻ ശ്രമിച്ചെങ്കിലും റോഡിന്‍റെ മധ്യത്തിൽ തെറിച്ച് വീഴുകയായിരുന്നു.

ഇതിനുശേഷമാണ് കാര്‍ മുന്നോട്ട് നീങ്ങി മതിലിൽ ഇടിച്ച് നിന്നത്. കാര്‍ മുന്നോട്ട് നീങ്ങുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് രണ്ടു ദിശയിൽ നിന്നും ബസും മറ്റു കാറുകളും ബൈക്കുകളും ഉള്‍പ്പെടെ കടന്നുപോയിരുന്നു. മറ്റു വാഹനങ്ങളിൽ ഇടിച്ചിരുന്നെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്. സംഭവം നടന്ന സ്ഥലത്തുള്ള കടയുടെ ഉടമയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

കേന്ദ്രത്തിന് തിരിച്ചടി; ആർഎംഎൽ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട നഴ്സുമാർക്ക് നിയമനം നൽകണമെന്ന് സുപ്രീംകോടതി

 

Latest Videos
Follow Us:
Download App:
  • android
  • ios