Asianet News MalayalamAsianet News Malayalam

നടന്ന് പോകുന്നതിനിടെ സ്കൂൾ ബസ് ഇടിച്ചു; വഴിയാത്രക്കാരന് ദാരുണാന്ത്യം

അജാനൂർ കിഴക്കുംകര മണലിലെ കൃഷ്ണനാണ് മരിച്ചത്. നടന്ന് പോകവെ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. സ്കൂട്ടറിലും കാറിലും ഇടിച്ചാണ് ബസ് നിന്നത്.

Accident death Man dies after hit by school bus in kasaragod
Author
First Published Oct 3, 2024, 8:26 PM IST | Last Updated Oct 3, 2024, 8:26 PM IST

കാസര്‍കോട്: കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ സ്കൂൾ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. അജാനൂർ കിഴക്കുംകര മണലിലെ കൃഷ്ണനാണ് മരിച്ചത്. നടന്ന് പോകവെ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. സ്കൂട്ടറിലും കാറിലും ഇടിച്ചാണ് ബസ് നിന്നത്. അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios