72 വയസ്, 25000ത്തോളം കസേരകളും കട്ടിലുകളും ഉപയോഗയോഗ്യമാക്കി; മോദി പ്രശംസിച്ച സുബ്രഹ്മണ്യനെക്കുറിച്ച്
കഴിഞ്ഞ ദിവസത്തെ മൻകി ബാത്തിലാണ് സുബ്രഹ്മണ്യനെ ട്രിപ്പിൾ ആർ ചാംപ്യൻ എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.
കോഴിക്കോട്: പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിൽ പ്രശംസ ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് ഒളവണ്ണ സ്വദേശി സുബ്രഹ്മണ്യൻ. ഉപയോഗ ശൂന്യമായ കസേരകൾ പുനരുപയോഗ സാധ്യമാക്കുന്ന സുബ്രഹ്മണ്യന്റെ പ്രവർത്തിയെയാണ് പ്രധാനമന്ത്രി പ്രശംസിച്ചത്. 72 വയസ്സിനിടെ 25000 ത്തോളം കസേരകളും കട്ടിലുകളുമാണ് സുബ്രഹ്മണ്യൻ ശരിയാക്കി എടുത്തത്.
കഴിഞ്ഞ ദിവസത്തെ മൻകി ബാത്തിലാണ് സുബ്രഹ്മണ്യനെ ട്രിപ്പിൾ ആർ ചാംപ്യൻ എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഉപയോഗ ശൂന്യമായ കസേരകൾ വീണ്ടും മെടഞ്ഞ് വൃത്തിയാക്കി ഉപയോഗ യോഗ്യമാക്കുന്ന ജോലിയാണ് ഇദ്ദേഹത്തിന്റെത്. 16 വയസുമുതലാണ് ഈ ജോലി തുടങ്ങിയതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇപ്പോൾ 72 വയസുണ്ട്. ഒരു ദിവസം രണ്ട് കസേരകൾ വീതം ശരിയാക്കിയെടുക്കും. മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്താണ് ഇത് പഠിച്ചെടുത്തതെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. പ്രധാനമന്ത്രി തന്റെ പേര് പരാമർശിച്ചതിൽ അതീവ സന്തോഷമുണ്ടെന്നും സുബ്രഹ്മണ്യൻ.