കൊവിഡ്: കോഴിക്കോട് 666 പേര്‍ കൂടി നിരീക്ഷണത്തില്‍

ഇന്ന് പുതുതായി വന്നവരില്‍ 44 പേരുള്‍പ്പെടെ 300 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്

666 persons under Covid observation in Kozhikode District

കോഴിക്കോട്: ഇന്ന് പുതുതായി വന്ന 666 പേരുള്‍പ്പെടെ കോഴിക്കോട് ജില്ലയില്‍ 16772 പേര്‍ കൊവിഡ് നിരീക്ഷണത്തില്‍. ജില്ലയില്‍ ഇതുവരെ 58,840 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്നവരില്‍ 44 പേരുള്‍പ്പെടെ 300 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 181 പേര്‍ മെഡിക്കല്‍ കോളേജിലും 119 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. ഏഴ് പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ജില്ലയില്‍ ഇന്ന് വന്ന 250 പേര്‍ ഉള്‍പ്പെടെ ആകെ 11,103 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 401 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും 10,608 പേര്‍ വീടുകളിലും 94 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 87 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 11,106 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ അഞ്ച് പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 695 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കി. ഇന്ന് ജില്ലയില്‍ 6,801 സന്നദ്ധസേന പ്രവര്‍ത്തകര്‍ 13,107 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

Read more: സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ്, തുടർച്ചയായ രണ്ടാം ദിനം മുന്നൂറ് കടന്നു

Latest Videos
Follow Us:
Download App:
  • android
  • ios