ആശങ്ക അകലാതെ മലപ്പുറം; 242 പേർക്ക് കൂടി കൊവിഡ്, 226 പേർക്ക് സമ്പർക്കം വഴി
ആറ് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 11 പേർക്ക് ഉറവിടമറിയാതെയും 215 പേർക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്
മലപ്പുറം: ജില്ലയിൽ ചൊവ്വാഴ്ച 242 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 226 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതിൽ ആറ് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 11 പേർക്ക് ഉറവിടമറിയാതെയും 215 പേർക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 12 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.
കോഴിക്കോട് ജില്ലയില്‍ 147 പേര്‍ക്ക് കൊവിഡ്; 135 കേസുകളും സമ്പർക്കം വഴി, ഉറവിടം അറിയാത്ത ഏഴുപേർ
വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ ജാഗ്രത കർശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. അതിനിടെ ജില്ലയിൽ 194 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. ഇതുവരെ 3,153 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കൊവിഡ്; 1365 പേര്‍ക്ക് രോഗമുക്തി, ആറ് മരണം