'മതപഠനം നന്നായി നടത്തുന്നില്ലെന്ന് പരാതി, 23കാരന് ക്രൂരമര്‍ദ്ദനം' ഉസ്താദിനെതിരെ പരാതി, ഉടൻ നടപടിയെന്ന് പൊലീസ്

ഉസ്താദ് നല്ലപോലെ മതപഠനം നടത്തുന്നില്ല എന്ന് പുറത്തുള്ളവരോട് പറഞ്ഞ വിരോധത്തിൽ 23 വയസുകാരനു നേരെ ഉസ്താദിന്റെ ക്രൂര ആക്രമണം

23 year old boy was brutally attacked by a Ustad

തിരുവനന്തപുരം: ഉസ്താദ് നല്ലപോലെ മതപഠനം നടത്തുന്നില്ല എന്ന് പുറത്തുള്ളവരോട് പറഞ്ഞ വിരോധത്തിൽ 23 വയസുകാരനു നേരെ ഉസ്താദിന്റെ ക്രൂര ആക്രമണം. യുവാവിന്റെ ശരീരത്തിൽ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊളിച്ച് ശേഷം ശരീരമാസകലം ചൂരൽ കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും കണ്ണിലും മർമ്മ സ്ഥാനത്തും മുളക് അരച്ച് തേച്ചതായും പരാതി പ്രകാരം പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. 

പരിക്ക് പറ്റിയ യുവാവ് വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. തിരുവനന്തപുരം വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ താമസിക്കുന്ന അജ്മൽ ഖാൻ (23) ആണ് ക്രൂര ആക്രമണത്തിന് ഇരയായത്. കണ്ണൂർ കൂത്തുപറമ്പ് കിനവക്കൽ കമ്പിത്തൂണിലെ ഇശാ അത്തുൽ ഉലൂം ദർസിലെ ഉമൈർ അഷ്റഫി എന്നയാൾക്ക് എതിരെയാണ് വിഴിഞ്ഞം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ഇക്കഴിഞ്ഞ ആറിനാണ് കേസിന് ആസ്പദമായ സംഭവം. ശരിയായ രീതിയിൽ മതപഠനം നടത്തുന്നില്ല എന്ന് യുവാവ് പുറത്തുള്ളവരോട് പറഞ്ഞു എന്ന് ആരോപിച്ചായിരുന്നു ഉസ്താദിന്റെ ആക്രമണം എന്നാണ് പരാതി.  ക്രൂര അക്രമണത്തിന് ഇരയായ യുവാവ് വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. കൊലപാതക ശ്രമത്തിന് കേസെടുത്ത പൊലീസ് ഉടൻ ഉസ്താദിനെ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചു. 

1 കോടി രൂപ നഷ്ടപരിഹാരം' വിധി വടകരയിൽ കാര്‍ യാത്രികരായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ലോറിയിടിച്ച മരിച്ച കേസിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios