Asianet News MalayalamAsianet News Malayalam

പൂർണമായും ഭേദമായ ക്യാൻസർ വീണ്ടുമെത്തി, അടിയന്തരമായി മജ്ജ മാറ്റിവെക്കണം; സുമനസുകളുടെ സഹായം തേടി 15കാരി

തിരുവനന്തപുരം വിളപ്പിൽശാല സ്വദേശിയായ 15 വയസ്സുകാരി പവിത്ര ദേവും കുടുംബവുമാണ് ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നത്.

15 year old girl affected Cancer seeks help for treatment in thiruvananthapuram
Author
First Published Oct 9, 2024, 1:25 PM IST | Last Updated Oct 9, 2024, 1:25 PM IST

തിരുവനന്തപുരം: രക്താർബുദത്തോട് പോരാടുകയാണ് തിരുവനന്തപുരം വിളപ്പിൽശാല സ്വദേശിയായ പതിനഞ്ച് വയസ്സുകാരി പവിത്ര ദേവ്. ഒരു വർഷം മുമ്പ് പൂർണ്ണമായും ചികിത്സിച്ച് ഭേദമായ ക്യാൻസർ വീണ്ടും ബാധിച്ചതോടെ പവിത്രയുടെ കുടുംബത്തിൻ്റെ കണ്ണീരുണങ്ങാതെ ആയി. അടിയന്തരമായി മജ്ജ മാറ്റി വയ്ക്കുന്നതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.

2023 ജൂണിൽ കണ്ടെത്തിയ രക്താർബുദത്തെ പൊരുതി തോൽപ്പിച്ചാണ് 15 വയസ്സുകാരി പവിത്ര പത്താം ക്ലാസ്സിലേക്ക് എത്തിയത്. പക്ഷേ സന്തോഷത്തോടെ പഠിക്കാൻ കഴിഞ്ഞത് നാലേ നാല് ദിവസം മാത്രമായിരുന്നു. ക്യാൻസർ വീണ്ടും ഒരു പോരാട്ടമുറപ്പിച്ചുള്ള വരവായിരുന്നു.ഇത്തവണ കൂടുതൽ ശക്തമായി. പിന്നീട് തുടർച്ചയായ കീമോകളുടെയും വേദനകളുടെയും കാലം. നിലവിൽ ബോൺ മാരോ ടെസ്റ്റുകളിലൂടെ കടന്നു പോകുകയാണ് പവിത്ര. ഉടൻ തന്നെ മജ്ജ മാറ്റി വയ്ക്കുകയല്ലാതെ മറ്റു വഴി ഇല്ലെന്ന് അറിയിച്ചിരിക്കുകയാണ് ഡോക്ടർമാർ.

കുട്ടിയുടെ അമ്മയിൽ നിന്ന് തന്നെ മജ്ജ സ്വീകരിക്കാൻ കഴിയും. പക്ഷേ അതിന് ആശുപത്രി ചെലവിന് മാത്രമായി മുപ്പത് ലക്ഷത്തിലധികം രൂപ വേണ്ടി വരും. 3 വർഷം മുമ്പാണ് ക്യാൻസർ ബാധിച്ച് പവിത്രയുടെ അച്ഛൻ മരിച്ചിരുന്നു. അമ്മയും ചേച്ചിയും പ്രായമായ മുത്തശ്ശി മാത്രമാണ് പവിത്രയ്ക്കൊപ്പമുള്ളത്. കുട്ടിയുടെ മരുന്നിന് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് ഈ തുക താങ്ങാവുന്നതിലപ്പുറമാണ്. പഠിച്ച് മിടുക്കിയായി വേദനിക്കുന്നവർക്ക് ഒരു കൈത്താങ്ങായി മാറണമെന്നതാണ് പവിത്രയുടെ ഏക ആഗ്രഹം. ഇന്നവളുടെ സ്വപ്നങ്ങൾക്ക് വേണ്ടി നമുക്ക് കൈകോർക്കാം.

BANK DETAILS

NAME -BINDHULEKHA B T

BANK-SBI

BRANCH-PEYAD

ACCOUNT NO-20201322691

IFSC- SBIN0013221

GPAY-9656248712

Latest Videos
Follow Us:
Download App:
  • android
  • ios