സുൽത്താൻ ബത്തേരിയിലെ ഹോംസ്റ്റേയിൽ ദുരൂഹത, പൊലീസ് പരിശോധനയിൽ കുടുങ്ങിയത് 14 പേർ, പിടിച്ചെടുത്തത് ലക്ഷങ്ങൾ

തമിഴ്നാട് സ്വദേശികളും മലയാളികളുമായിരുന്നു ഹോസ്റ്റേയിൽ മുറി വാടകയ്ക്കെടുത്ത് ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്നത്.

14 arrested for playing cards for money in rented home stay in wayanad

സുൽത്താൻ ബത്തേരി: ഹോംസ്റ്റയിൽ വെച്ച് ചീട്ടുകളിച്ച 14 പേരെ ബത്തേരി പൊലീസ് പിടികൂടി. ഇവരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയും ചീട്ടുകളും പൊലീസ് പിടിച്ചെടുത്തു. 11.09.2024 തീയതി വൈകീട്ടോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവടെ പിടികൂടുന്നത്. കിടങ്ങനാട് പച്ചാടിയിലുള്ള ഹോംസ്റ്റേയിലെ റൂമിൽ വെച്ചാണ് ഇവർ പണം വെച്ച് ചീട്ടുകളിച്ചത്. 2,99,340 രൂപയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. എസ്.ഐമാരായ പി.എൻ. മുരളീധരൻ, രാംദാസ്, എസ്.സി.പി.ഒമാരായ ഹംസ, ഷൈജു, സി.പി.ഒമാരായ സജീവൻ, ഡോണിത്ത്, പ്രിവിൻ ഫ്രാൻസിസ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. തമിഴ്നാട് സ്വദേശികളും മലയാളികളുമായിരുന്നു ഹോസ്റ്റേയിൽ മുറി വാടകയ്ക്കെടുത്ത് ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്നത്.

തമിഴ്നാട്, പന്തല്ലൂർ അമ്പലമൂല കാർത്തിക വീട്ടിൽ എൻ.എസ് ശ്രീജിത്ത്(42), ശ്രീമധുര, ഗുഡല്ലൂർ, ആലി പറമ്പിൽ വീട്ടിൽ അൻവർ സലിം(51), മൂലങ്കാവ്, കുപ്പാടി, പുഞ്ചയിൽ വീട്ടിൽ പി. സുനിൽ(34), മേപ്പാടി കുന്നമംഗലംകുന്ന്, നാലകത്ത് വീട്ടിൽ, നൗഷാദ്(44), അമ്പലവയൽ, ആയിരംകൊല്ലി, പുത്തൻവീട്ടിൽ പി.എ. അബ്ബാസ്(64), ഇരുളം മണൽവയൽ, നെഞ്ച്ശേരിയിൽ എൻ.കെ. സുകുമാരൻ(57), മൂലങ്കാവ്, കുപ്പാടി, തോട്ടു ചാലിൽവീട്ടിൽ അരുൺ ടി. തോമസ്(34), പുൽപ്പള്ളി, പാടിച്ചിറ, മൈലാടുംപാറവീട്ടിൽ ടോമി(59), നെല്ലിമാളം, മുതിരകൊല്ലി, മുറിക്കൽവീട്ടിൽ, എം.ഒ. അശോകൻ(55), പുൽപ്പള്ളി, താഴെയങ്ങാടി ആനശേരിയിൽ വീട്ടിൽ എ.ആർ. സുജിത്ത്(41), ഗുഡല്ലൂർ വി.പി വീട്ടിൽ, സിദ്ദിഖ്(55), ബത്തേരി ചെട്ടിമൂല, കൊട്ടിലിങ്കൽ വീട്ടിൽ, സുമേഷ് ശിവൻ(35), റിപ്പൺ, പാലങ്കണ്ടി വീട്ടിൽ, പി.എ. ഷാനവാസ്(32), കൊളഗപ്പാറ, കടക്കൽ വീട്ടിൽ, കെ.പി. രാജു(65) എന്നിവരെയാണ് പൊലീസ് സംഘം പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios