Malayalam Poem : അതിഥികള്‍, രാമചന്ദ്രന്‍ നായര്‍ എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രാമചന്ദ്രന്‍ നായര്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത
Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത
.....................
അകമ്പടിയില്‍ വന്ന അതിഥി
തനിച്ച് യാത്രയായി,
അന്ധകാരത്തിലേക്കുള്ള
ദീര്‍ഘ യാത്ര.
ഇരുളിനെ ചേര്‍ത്തുപിടിച്ച്
ഹോമിക്കപ്പെട്ട ജീവിതങ്ങള്‍
സഹചാരികളായി.
കൂടെയൊഴുകുമ്പോള്‍
പാതിവെച്ചു മറന്ന
മനക്കണക്കുകള്‍
കൂട്ടിയും കിഴിച്ചും
ഉത്തരങ്ങള്‍ തേടിക്കൊണ്ടിരുന്നു.
........................
Also Read : ഒരു സായാഹ്ന ദൃശ്യം, മൂസ എരവത്ത് എഴുതിയ കവിതകള്‍
Also Read : ന്നു-ന്നു- ന്നു- ന്നു -ന്നു, സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍
........................
അദൃശ്യങ്ങളിലെ
പ്രവിശ്യകള്‍ക്കള്‍ക്കപ്പുറം
ദീര്‍ഘ യാത്രയില്‍
കാലേക്കൂട്ടിവെച്ച
ദൃഢനിശ്ചയം പോലെ
പിന്നിലേക്കൊഴുകുന്ന
സ്മൃതി സത്യങ്ങള്‍.
അനിവാര്യമായ
തിരിച്ചുപോക്കുകളില്‍
മിഴിവുകാട്ടി
മുമ്പേനടന്നുനീങ്ങുന്ന
അര്‍ധസത്യങ്ങള്‍
.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത
Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍
.........................
താങ്ങായും തണലായും
കഥപറഞ്ഞ
പ്രണയങ്ങളുടെ വിരഹം
യാത്രയുടെ അന്ധകാരത്തില്‍
സല്ലപിച്ചുകൊണ്ടിരുന്നു.
അപ്പോഴൊക്കെയും
ദീര്‍ഘ യാത്രയുടെ
ഉറക്കച്ചുവടില്‍,
വിദൂരതയുടെ
അറിയാപ്പുറങ്ങളിക്ക്,
അതിഥികളുടെ
ഒഴുക്ക് അവിരാമം
തുടര്‍ന്നുകൊണ്ടേയിരുന്നു.
നമ്മള്‍ അതിഥികള്‍,
തനിയെ നടക്കേണ്ടവര്‍.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...