Body Shaming : 'തടിയന്മാര്‍ക്കും തടിച്ചികള്‍ക്കും ഈ നാട്ടില്‍ ജീവിക്കേണ്ടേ?'; ശക്തമായ പ്രതികരണവുമായി വ്ളോഗര്‍

കറുത്ത തൊലിയുള്ളവര്‍, വണ്ണമുള്ളവര്‍, ആകാരവടിവില്ലാത്തവര്‍, തീരെ മെലിഞ്ഞവര്‍, വ്യത്യസ്തമായ ലൈംഗികതയുള്ളവര്‍ എന്നിങ്ങനെ ഈ രീതിയില്‍ ബോഡി ഷെയിമിംഗിന് വിധേയരാകുന്ന വിഭാഗങ്ങള്‍ പലതാണ്. അടുത്ത കാലങ്ങളിലായി ബോഡി ഷെയിമിംഗിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ വരുന്നുവെന്നതും ശ്രദ്ധേയമാണ്

youtuber and his wife responds to body shaming comments

ശരീരത്തിന്‍റെ സവിശേഷയെ മുന്‍നിര്‍ത്തി വ്യക്തികളെ പരിഹസിക്കുകയോ മാറ്റിനിര്‍ത്തുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നത് ഒരിക്കലും ആരോഗ്യകരമായ പ്രവണതയായി ( Body Shaming ) കാണാന്‍ സാധിക്കില്ല. എന്നാല്‍ കാലങ്ങളായി നമ്മുടെ സമൂഹത്തില്‍ ഈ പ്രവണത സര്‍വസാധാരണമായി കണ്ടുവരുന്നതാണ്. 

കറുത്ത തൊലിയുള്ളവര്‍, വണ്ണമുള്ളവര്‍, ആകാരവടിവില്ലാത്തവര്‍, തീരെ മെലിഞ്ഞവര്‍, വ്യത്യസ്തമായ ലൈംഗികതയുള്ളവര്‍ എന്നിങ്ങനെ ഈ രീതിയില്‍ ബോഡി ഷെയിമിംഗിന് വിധേയരാകുന്ന ( Body Shaming ) വിഭാഗങ്ങള്‍ പലതാണ്. 

അടുത്ത കാലങ്ങളിലായി ബോഡി ഷെയിമിംഗിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ വരുന്നുവെന്നതും ശ്രദ്ധേയമാണ്. പ്രധാനമായും സെലിബ്രിറ്റികളാണ് ഈ രീതിയില്‍ സോഷ്യല്‍ മീഡിയയിലും ( Social Media ) മറ്റും അധികമായി ബോഡി ഷെയിമിംഗിന് വിധേയകരാകുന്നതും, അതുപോലെ തന്നെ ഈ വിഷയത്തില്‍ പ്രതികരിക്കുന്നതും. 

ഇപ്പോഴിതാ വ്ളോഗറും യൂട്യൂബറുമായ സുജിത് ഭക്തന്‍ ഇതേ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഭാര്യ ശ്വേതക്കെതിരായി സോഷ്യല്‍ മീഡിയയിലും ( Social Media ) യൂട്യൂബ് കമന്‍റുകളിലും വന്നിട്ടുള്ള ബോഡി ഷെയിമിംഗിനെതിരെയാണ് ഇവര്‍ പ്രതികരിച്ചിരിക്കുന്നത്. 

ശ്വേതയും സുജിത്തിനൊപ്പം വീഡിയോയില്‍ സംസാരിച്ചു. വണ്ണമുള്ളവര്‍ക്കും ഇഷ്ടാനുസരണം വിമര്‍ശനങ്ങളില്ലാതെ ജീവിക്കാനുള്ള അവകാശം വേണമെന്നാണ് ഇവര്‍ പറയുന്നത്. വണ്ണമുള്ളവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ വരാനുള്ള സാധ്യതകളുണ്ടാകാം, എന്നാല്‍ മെലിഞ്ഞവര്‍ക്കും ഫിറ്റ്നസ് കാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യതകളുണ്ടല്ലോ എന്നും ഇവര്‍ ചോദിക്കുന്നു. 

സുജിത് പങ്കുവച്ച വീഡിയോ കാണാം...

 

Also Read:- 'നിങ്ങളുടെ വയര്‍ ഫ്ളാറ്റാണോ?'; വിദ്യാ ബാലന്‍റെ രസകരമായ മറുപടി

Latest Videos
Follow Us:
Download App:
  • android
  • ios