Coffee Love : ഏതാണ് നിങ്ങളുടെ പ്രിയപ്പെട്ട 'കോഫി'?; ഇതുവച്ച് നിങ്ങളുടെ സ്വഭാവം മനസിലാക്കാം...
നിങ്ങള്‍ക്ക് ഏറ്റവുമിഷ്ടപ്പെട്ട കാപ്പി ഏതാണെന്ന് നോക്കി നിങ്ങളുടെ വ്യക്തിത്വം അല്ലെങ്കില്‍ സ്വഭാവം കൂടി മനസിലാക്കാന്‍ സാധിക്കുമെന്നാണ് ഡാരെന്‍ സ്റ്റാന്‍ടണ്‍ എന്ന സൈക്കോളജിസ്റ്റ് പറയുന്നത്. ഇദ്ദേഹം ഒരു സൈക്കോളജിസ്റ്റ് മാത്രമല്ല, ഡിറ്റക്ടീവ് കൂടിയാണ്
ഒരു കപ്പ് ചൂട് കാപ്പിയോടെ ( Hot cup of Coffee ) ദിവസം തുടങ്ങുന്നവരാണ് മിക്കവാറും പേരും. പിന്നീട് പകല്‍നേരത്ത് എപ്പോഴെങ്കിലും വിരസതയോ മടുപ്പോ ഉന്മേഷക്കുറവോ അനുഭവപ്പെട്ടാല്‍ വീണ്ടും നമ്മള്‍ കാപ്പിയില്‍ അഭയം പ്രാപിക്കാറുണ്ട്. ഇത്തരത്തില്‍ കാപ്പിയെ ഒരുപാട് സ്‌നേഹിക്കുന്നവരുണ്ട് ( Coffee Love ). അവര്‍ക്ക് താല്‍പര്യമുള്ള രസകരമായ ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
നിങ്ങള്‍ കാപ്പി പ്രിയരാണെങ്കില്‍ തീര്‍ച്ചയായും വ്യത്യസ്ത രീതിയില്‍ തയ്യാറാക്കുന്ന വ്യത്യസ്ത രുചികളും ഗന്ധവുമുള്ള കാപ്പികള്‍ നിങ്ങള്‍ പരീക്ഷിച്ചിരിക്കാം. എങ്കിലും ഇവയില്‍ ചിലതിനോട് കൂടുതല്‍ പ്രിയം തോന്നാം. വീണ്ടും വീണ്ടും ഓര്‍ഡര്‍ ചെയ്യാന്‍ തോന്നുക ഇത് തന്നെയായിരിക്കും.
ഈ രീതിയില്‍ നിങ്ങള്‍ക്ക് ഏറ്റവുമിഷ്ടപ്പെട്ട കാപ്പി ഏതാണെന്ന് നോക്കി നിങ്ങളുടെ വ്യക്തിത്വം അല്ലെങ്കില്‍ സ്വഭാവം കൂടി മനസിലാക്കാന്‍ സാധിക്കുമെന്നാണ് ഡാരെന്‍ സ്റ്റാന്‍ടണ്‍ എന്ന സൈക്കോളജിസ്റ്റ് പറയുന്നത്. ഇദ്ദേഹം ഒരു സൈക്കോളജിസ്റ്റ് മാത്രമല്ല, ഡിറ്റക്ടീവ് കൂടിയാണ്. 26 വര്‍ഷത്തെ അനുഭവപരിചയമാണ് ഈ മേഖലയില്‍ ഡാരെന് ഉള്ളത്.
ഇനി ഡാരെന്‍ വിശദീകരിക്കുന്ന രസകരമായ വിവരങ്ങള്‍ കൂടി അറിയൂ...
ബ്ലാക്ക് കോഫി
ബ്ലാക്ക് കോഫി ഇഷ്ടപ്പെടുന്നവരാണെങ്കില്‍ അവര്‍ എപ്പോഴും സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നവരും സ്വന്തം ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളവരും ആയിരിക്കുമത്രേ. ഇതിന് പുറമെ ഇവര്‍ ഫിറ്റ്‌നസിനോട് താല്‍പര്യമുള്ളവരും ആയിരിക്കുമത്രേ.
ലാറ്റെ
ധാരാളം പാലൊഴിച്ച് തയ്യാറാക്കുന്ന ലാറ്റെ ആണ് ഇഷ്ടപ്പെടുന്നതെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് ഒരുപാട് 'റിസ്‌ക്' എടുക്കാന്‍ താല്‍പര്യമില്ല എന്നതാണത്രേ. മിതമായ രീതിയില്‍ പെരുമാറുന്നവരും, എളുപ്പത്തില്‍ മറ്റുള്ളവരുമായി യോജിച്ചുപോകുന്നവരും, ജീവിതത്തിന്റെ ഒഴുക്കിനെ അതുപോലെ അംഗീകരിക്കുന്നവരുമായിരിക്കുമേ്രത ഇവര്‍.
ഐസ്ഡ് കോഫി
ഐസ്ഡ് കോഫിയോട് താല്‍പര്യമുള്ളവരാകട്ടെ, ഒഴുക്കിനെതിരെ നീന്തുന്നവരായിരിക്കുമെന്നാണ് ഡാരെന്‍ പറയുന്നത്. ഇത്തരക്കാര്‍ക്ക് അവരവരുടെതായ നിയമങ്ങള്‍ കാണും. അത് അതേ രീതിയില്‍ നടക്കണമെന്ന് അവരാഗ്രഹിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും.
എസ്‌പ്രെസോ
എസ്‌പ്രെസോ ഇഷ്ടപ്പെടുന്നവര്‍ പൊതുവില്‍ മണ്ടത്തരങ്ങള്‍ കാണിക്കാത്ത, സധൈര്യം ഇടപെടലുകള്‍ നടത്തുന്ന തരം ആളുകളായിരിക്കുമത്രേ. ശക്തമായ വ്യക്തിത്വം, തനിക്ക് എന്ത് വേണം- വേണ്ട എന്ന തിരിച്ചറിവ്, അത് ആവശ്യപ്പെടാനും നടത്തിയെടുക്കാനുമുള്ള മിടുക്ക് എന്നിവയും ഇവരില്‍ കാണുമെന്ന് ഡാരെന്‍ പറയുന്നു.
കാപ്പച്ചീനോ
പുതിയതുകളെ പരീക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നവരാണേ്രത കൂടുതലും കാപ്പച്ചീനോ ഇഷ്ടപ്പെടുന്നത്. പോകാത്ത ഇടങ്ങള്‍, ഇടപെടാത്ത മേഖലകള്‍ എന്നിവയിലേക്കെല്ലാം ആത്മവിശ്വാസത്തോടെ ഇറങ്ങിപ്പോകുന്നവര്‍. പൊതുവെ തുറന്ന പ്രകൃതമുള്ളവര്‍. സന്തോഷകരമായ സാന്നിധ്യമാകുന്നവര്‍.
മോച്ച
വ്യക്തിത്വം വളരെയധികം ദൃശ്യമാകുന്ന തരത്തില്‍ ഇടപെടലുകള്‍ നടത്തുന്ന, എല്ലാത്തിനും മുന്നിട്ടിറങ്ങുന്ന, സജീവമായ പ്രകൃതമുള്ള ആളുകളായിരിക്കുമേ്രത മോച്ചയുടെ ആരാധകര്‍. പൊതുവേ പാര്‍ട്ടികളിലും മറ്റും ഇവരുടെ സാന്നിധ്യമായിരിക്കും പ്രധാനമായി വരികയത്രേ.
ഫ്‌ളാറ്റ് വൈറ്റ്...
കോഫിയോട് വളരെയധികം പ്രിയമുള്ള, കോഫിയില്‍ പരീക്ഷണങ്ങള്‍ ഏറെ നടത്തിയിട്ടുള്ള പലരും തെരഞ്ഞെടുക്കുന്നത് ഫ്‌ളാറ്റ് വൈറ്റ് ആയിരിക്കുമെന്ന് ഡാരെന്‍ പറയുന്നു. താരതമ്യേന, പക്വമായി പെരുമാറുന്ന സ്വന്തം അഭിപ്രായങ്ങളിലും നിലപാടുകളിലും എന്ത് സംഭവിച്ചാലും ഉറച്ചുനില്‍ക്കുന്നവരായിരിക്കുമേ്രത ഇവര്‍.
കോഫി വിത്ത് ഫ്‌ളേവേര്‍ഡ് സിറപ്‌സ്
ക്രിയാത്മകമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായിരിക്കും ഫ്‌ളേവേര്‍ഡ് സിറപ്പുകള്‍ ചേര്‍ത്ത കാപ്പി ഇഷ്ടപ്പെടുകയത്രേ. കാര്യങ്ങളോട് ആകാംക്ഷ വച്ചുപുലര്‍ത്തുന്ന പ്രകൃതവും ഇവര്‍ക്കുണ്ടായിരിക്കുമത്രേ.
Also Read:- കാപ്പി കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമോ?