ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുവതിയുടെ ആദ്യ വിമാനയാത്ര
ഉയരമുണ്ടെന്നത് മാത്രമല്ല, ഇതിന്‍റെ കൂടെ പലവിധത്തിലുള്ള പ്രയാസങ്ങളും ഇവര്‍ അനുഭവിക്കുന്നുണ്ട്. പ്രായത്തില്‍ കവിഞ്ഞ അസാധാരണമായ വളര്‍ച്ച, എല്ലുകള്‍ക്ക് അതിവേഗം പ്രായം കൂടുന്ന അവസ്ഥ, സന്ധികളില്‍ ചലിക്കുന്നതിന് പരിമിതകള്‍, നടക്കുമ്പോള്‍ ബാലൻസ് തെറ്റിപ്പോകുന്ന പ്രശ്നം, ശ്വാസതടസം, ഭക്ഷണം വിഴുങ്ങുമ്പോള്‍ പ്രയാസം എന്നിങ്ങനെ പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് പതിവായി ഇവര്‍ നേരിടുന്നത്.
റുമെയ്സ ഗെല്‍ഗി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയെന്ന ബഹുമതി നേടിയ വ്യക്തി. 2014 മുതല്‍ തന്നെ ഗിന്നസ് ലോകറെക്കോര്‍ഡില്‍ ഇടം നേടിയിരുന്നു റുമെയ്സ. അന്ന് ഏറ്റവും ഉയരം കൂടിയ കൗമാരക്കാരിയെന്ന ബഹുമതിയായിരുന്നു റുമെയ്സക്ക് ഉണ്ടായിരുന്നത്.
ഇതിന് ശേഷം 2021 ഒക്ടോബറില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീ എന്ന ബഹുമതിക്കും റുമെയ്സ അര്‍ഹയായി. 'വീവര്‍ സിൻഡ്രോം' എന്ന അപൂര്‍വമായ ജനിതക രോഗാവസ്ഥയാണ് റുമെയ്സയ്ക്ക് ഇത്രയും ഉയരം ഉണ്ടാകാൻ കാരണമായത്.
ഉയരമുണ്ടെന്നത് മാത്രമല്ല, ഇതിന്‍റെ കൂടെ പലവിധത്തിലുള്ള പ്രയാസങ്ങളും ഇവര്‍ അനുഭവിക്കുന്നുണ്ട്. പ്രായത്തില്‍ കവിഞ്ഞ അസാധാരണമായ വളര്‍ച്ച, എല്ലുകള്‍ക്ക് അതിവേഗം പ്രായം കൂടുന്ന അവസ്ഥ, സന്ധികളില്‍ ചലിക്കുന്നതിന് പരിമിതകള്‍, നടക്കുമ്പോള്‍ ബാലൻസ് തെറ്റിപ്പോകുന്ന പ്രശ്നം, ശ്വാസതടസം, ഭക്ഷണം വിഴുങ്ങുമ്പോള്‍ പ്രയാസം എന്നിങ്ങനെ പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് പതിവായി ഇവര്‍ നേരിടുന്നത്.
ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ലോകത്തിന് പ്രചോദനമേകാൻ കഴിവുള്ള വ്യക്തിത്വമാണ് ഇരുപത്തിയഞ്ചുകാരിയായ റുമെയ്സയുടേത്. ഇത്തരത്തിലുള്ള പ്രചോദനപരമായ സംഭാഷണങ്ങളെല്ലാം റുമെയ്സ നടത്താറുണ്ട്.
ടെക്നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റുമെയ്സ തന്‍റെ ജീവിതത്തിലെ ആദ്യ വിമാനയാത്ര നടത്തിയിരിക്കുകയാണ് ഇപ്പോള്‍. തുര്‍ക്കിക്കാരിയായ റുമെയ്സ ഇസ്താംബുളില്‍ നിന്ന് യുഎസിലെ സൻഫ്രാൻസിസ്കോയിലേക്കാണ് വിമാനത്തില്‍ പറന്നിരിക്കുന്നത്.
ജോലിസംബന്ധമായി പുതിയ അവസരങ്ങള്‍ തേടുന്നതിനാണത്രേ റുമെയ്സ യുഎസില്‍ എത്തിയിരിക്കുന്നത്. അടുത്ത ആറ് മാസം ഇവരിവിടെ തന്നെ ഉണ്ടാകുമെന്നാണ് അറിവ്. ഇത്രയും ഉയരമുള്ള ഒരാളെ സംബന്ധിച്ച് വിമാനത്തില്‍ യാത്ര ചെയ്യുകയെന്നത് എളുപ്പമല്ല.
വിമാനത്തിലെ ആറോളം സീറ്റുകള്‍ ഒഴിവാക്കി അവിടെ സ്ട്രെച്ചര്‍ ഘടിപ്പിച്ച് അതില്‍ കിടന്നാണ് റുമെയ്സ 13 മണിക്കൂര്‍ യാത്ര ചെയ്തത്. ഇതിന്‍റെ അനുഭവം ഇവര്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. യാത്രയ്ക്ക് സഹായം നല്‍കിയ ഏവര്‍ക്കും നന്ദി അറിയിക്കുന്നതിനൊപ്പം തന്നെ ഇത് തന്‍റെ ആദ്യ വിമാനയാത്രയാണ്, എന്നാല്‍ അവസാനത്തേത് ആയിരിക്കില്ലെന്നും ഇവര്‍ പറയുന്നു.
നിരവധി പേരാണ് ഇവര്‍ക്ക് ആശംസകളറിയിക്കുന്നത്. വിമാനയാത്രയുടെ വിവിധ ചിത്രങ്ങളും റുമെയ്സ പങ്കുവച്ചിട്ടുണ്ട്.
Also Read:- 2.5 അടി ഉയരമുള്ള യുവാവ്; വര്‍ഷങ്ങള്‍ക്കൊടുവില്‍ വധുവിനെ കിട്ടിയ സന്തോഷം...