കാമുകന്മാർ സൂക്ഷിക്കുക; പ്രണയത്തിൽ അവർക്ക് ഒരു 'പ്ലാൻ ബി' കൂടിയുണ്ട്...

പ്രണയത്തില്‍ കണ്ണും അടച്ച് കാമുകന്മാരെ വിശ്വസിച്ചിരുന്ന കാലമൊക്കെ പണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു പഠനമാണിത്.  

women in relationships have a plan B

പ്രണയത്തില്‍ കണ്ണും അടച്ച് കാമുകന്മാരെ വിശ്വസിച്ചിരുന്ന കാലമൊക്കെ പണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു പഠനമാണിത്.  പ്രണയബന്ധം മുന്നോട്ട് പോകില്ല എന്ന സൂചനകള്‍ ലഭിച്ചു തുടങ്ങുമ്പോള്‍ തന്നെ 50 ശതമാനം പെണ്‍കുട്ടികള്‍ക്കും ഇനി ജീവിതം  ആരോടൊപ്പം ആയിരിക്കണമെന്ന കാര്യത്തില്‍ ധാരണയുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. ഡെയ്ലി മെയില്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

പ്രണയം തകരുന്ന അവസ്ഥയില്‍ 'പ്ലാൻ ബി' ആയി പെണ്‍കുട്ടികള്‍ മറ്റൊരു പുരുഷനെ കൂടി മനസ്സില്‍ കരുതുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്.  അതായത് ഇന്ന് പെണ്‍കുട്ടികള്‍ വളരെയധികം ജാഗ്രതരാണ് എന്ന കാര്യം വ്യക്തമാണ്. അവര്‍ക്ക് കാമുകന്മാരോടുളള വിശ്വാസം കുറഞ്ഞുവെന്നോ അവര്‍ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാണെന്നോ വേണം കരുതാന്‍.  

വിവാഹം കഴിഞ്ഞ സ്ത്രീകളാണ് മറ്റ് സ്ത്രീകളെക്കാള്‍ ഇത്തരത്തില്‍ ഒരു പ്ലാന്‍ ബി കരുതുന്നതെന്നും പഠനം പറയുന്നു. 1,000 സ്ത്രീകളിലാണ് പഠനം നടത്തിയത്. പ്ലാന്‍ ബി ചിലര്‍ക്ക് സുഹൃത്തുക്കളോ മുന്‍ കാമുകനോ അല്ലെങ്കില്‍ വര്‍ഷങ്ങളായി അറിയാവുന്ന ആരെങ്കിലുമോ ആയിരിക്കുമെന്നും പഠനം പറയുന്നു. 

women in relationships have a plan B
 

Latest Videos
Follow Us:
Download App:
  • android
  • ios